Kerala

കോലഞ്ചേരി പീഡനം: വൃദ്ധയെ പീഡിപ്പിക്കാന്‍ പ്രതിക്ക് അവസരമൊരുക്കി നല്‍കിയത് ഓമനയെന്ന് പോലിസ്

വാഴക്കുളം ചെമ്പറക്കി വാഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി (50)യാണ് കേസിലെ ഒന്നാം പ്രതി, ഐക്കരനാട് നോര്‍ത്ത് ഇരുച്ചിറ ഭാഗത്ത് ആശാരിമലയില്‍ മനോജ് (46), ഇരുച്ചിറ ഭാഗത്ത് ആശാരി മലയില്‍ ഓമന (66) എന്നിവരാണ് അറസ്റ്റിലായ കേസിലെ മറ്റു പ്രതികള്‍

കോലഞ്ചേരി പീഡനം: വൃദ്ധയെ പീഡിപ്പിക്കാന്‍ പ്രതിക്ക് അവസരമൊരുക്കി നല്‍കിയത് ഓമനയെന്ന് പോലിസ്
X

കൊച്ചി: കോലഞ്ചേരിയില്‍ വൃദ്ധയെ ക്രൂരമായി പീഡിപ്പിക്കാന്‍ പ്രതിക്ക് അവസരമൊരുക്കി നല്‍കിയത് സമീപ വാസിയായ ഓമനയെന്ന് പോലിസ് വ്യക്തമാക്കി.വൃദ്ധയെ പീഡിപ്പിക്കുകയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതികളെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാഴക്കുളം ചെമ്പറക്കി വാഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി (50)യാണ് കേസിലെ ഒന്നാം പ്രതി, ഐക്കരനാട് നോര്‍ത്ത് ഇരുച്ചിറ ഭാഗത്ത് ആശാരിമലയില്‍ മനോജ് (46), ഇരുച്ചിറ ഭാഗത്ത് ആശാരി മലയില്‍ ഓമന (66) എന്നിവരാണ് അറസ്റ്റിലായ കേസിലെ മറ്റു പ്രതികള്‍. ഓര്‍മ ശക്തിയില്ലാത്ത വൃദ്ധയെ വീട്ടിലെത്തിച്ച് മുഹമ്മദ് ഷാഫിക്ക് ബലാത്സംഗം ചെയ്യുന്നതിന് അവസരം ഒരുക്കിക്കൊടുത്തത് ഓമനയാണെന്ന് പോലിസ് പറഞ്ഞു. വീട്ടില്‍ തളര്‍ന്നു കിടന്ന വൃദ്ധയെ ഓമനയുടെ മകന്‍ മനോജ് ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. ആലുവ റൂറല്‍ എസ്പി കെ കര്‍ത്തികിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇന്‍സ്‌പെക്ടര്‍മാരായ സാജന്‍ സേവ്യര്‍, സൈജു കെ പോള്‍, എസ്‌ഐമാരായ പീറ്റര്‍ പോള്‍, രാജേഷ്, എഎസ്‌ഐ മാരായ സുനില്‍, സാമുവല്‍, സീനിയര്‍ സിവില്‍ പോലിസുദ്യോഗസ്ഥരായ ചന്ദ്രബോസ്, യോഹന്നാന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

മൂന്നു പ്രതികളെയും തിങ്കളാഴ്ച തന്നെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് മണിക്കുറുകളോളം നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് മൂവരുടെയും അറസ്റ്റ് രേഖപെടുത്തിയത്.ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീടിന് സമീപമുള്ള കടയില്‍ പുകയില ചോദിച്ച് എത്തിയ വൃദ്ധയോട് പുകയില തരാമെന്ന് പറഞ്ഞാണ് ഓമന വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നുവത്രെ ഇവരുടെ വീട്ടിലെത്തിച്ച ശേഷമാണ് നേരെ ക്രൂര പീഡനം അരങ്ങേറിയതെന്നാണ് കണ്ടെത്തല്‍.പീഡനത്തെ തുടര്‍ന്ന് അവശയായ വൃദ്ധയെ ഓട്ടോറിക്ഷയില്‍ ഓമന തന്നെയാണ് തിരികെ വീട്ടിലെത്തിച്ചത്. വീണ് പരിക്കേറ്റെന്നായിരുന്നു മക്കളോട് പറഞ്ഞത്. ശരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മക്കളാണ് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.തുടര്‍ന്ന് ഇവരെ അടിയന്തര ശസ്ത്രക്രിയക്കി വിധേയമാക്കി. വൃദ്ധ പൂര്‍ണമായും അപകട നില തരണം ചെയ്തിട്ടില്ല.ഓര്‍മ കുറവുള്ളതിനാല്‍ പോലിസിന് ഇവരുടെ മൊഴി കൃത്യമായി രേഖപെടുത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Next Story

RELATED STORIES

Share it