യുവതി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
കോലഞ്ചേരി കറുകപ്പിള്ളി പുല്ലിട്ടുമോളയില്‍ സുരേന്ദ്രന്റെ ഭാര്യ സിന്ധു (46) ആണ് മരിച്ചത്.ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിന്റെ മനോവിഷമം മൂലമെന്ന് ബന്ധുക്കള്‍

കൊച്ചി:യുവതി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു.ആതമഹത്യയക്ക് കാരണം ഭര്‍ത്താവിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിന്റെ മനോവിഷമം മൂലമെന്ന് ബന്ധുക്കള്‍.കോലഞ്ചേരി കറുകപ്പിള്ളി പുല്ലിട്ടുമോളയില്‍ സുരേന്ദ്രന്റെ ഭാര്യ സിന്ധു (46) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സിന്ധു വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയത്. ശബ്ദം കേട്ട് ഭര്‍ത്താവും, അയല്‍വാസിയും ചേര്‍ന്ന് രക്ഷപെടുത്തി കോലഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചുവെങ്കിലും ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. പോലീസ് സര്‍ജ്ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.
കിണറ്റില്‍ ചാടിയതിന്റെ കാരണം വ്യക്തമല്ലെന്ന് പോലിസ് പറഞ്ഞു. വാട്ടര്‍ അതോറിട്ടിയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ഭര്‍ത്താവ് സുരേന്ദ്രനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിന്റെ മനോവിഷമത്താലാണോ കിണറ്റില്‍ ചാടിയതെന്ന അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.
RELATED STORIES
അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു
28 Jun 2022 7:31 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വെയറെ വിജിലന്‍സ് പിടികൂടി
28 Jun 2022 7:26 PM GMTജന്തര്‍മന്ദറിലെ പ്രതിഷേധം; ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത വെല്‍ഫെയര്‍...
28 Jun 2022 7:05 PM GMTനാട്ടൊരുമ, സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു
28 Jun 2022 6:23 PM GMTകല്ലാര്‍ എല്‍ പി സ്ക്കൂളിലെ 20 കുട്ടികള്‍ക്ക് തക്കാളിപ്പനി
28 Jun 2022 6:17 PM GMTമഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിലേക്കോ ?; ഗവര്‍ണര്‍ക്ക് മുന്നില്‍...
28 Jun 2022 6:11 PM GMT