Kerala

കൊച്ചിയില്‍ വീണ്ടും കഞ്ചാവു വേട്ട;ആറരകിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയില്‍

ഒഡീഷ സ്വദേശികളായ ഇക്കലപ്പൂര്,തുഗുണ ഗൗഡ (36),ഗുലുബ,ഗജപാട്ടി,സോമനാഥ് ജാനി (22) എന്നിവരെയാണ് നര്‍കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ കെ എ തോമസ് ന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫ്, ഇന്‍ഫോപാര്‍ക്ക് പോലിസ് എന്നിവരുടെ സംയുകത പരിശോധനയില്‍ പിടികൂടിയത്

കൊച്ചിയില്‍ വീണ്ടും കഞ്ചാവു വേട്ട;ആറരകിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയില്‍
X

കൊച്ച: കൊച്ചിയില്‍ വീണ്ടും കഞ്ചാവു വേട്ട.ആറരകിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയില്‍. ഒഡീഷ സ്വദേശികളായ ഇക്കലപ്പൂര്,തുഗുണ ഗൗഡ (36),ഗുലുബ,ഗജപാട്ടി,സോമനാഥ് ജാനി (22) എന്നിവരെയാണ് നര്‍കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ കെ എ തോമസ് ന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫ്, ഇന്‍ഫോപാര്‍ക്ക് പോലിസ് എന്നിവരുടെ സംയുകത പരിശോധനയില്‍ പിടികൂടിയത്.

ഒഡീഷയില്‍ നിന്നും കിലോയ്ക്ക് 3500 രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി. ഒരു പൊതിക്ക് 500 രൂപ നിരക്കില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ടെക്കികള്‍ക്കും വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ് കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നതെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു.കാക്കനാട് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ ശേഷം വലിയ ബാഗുമായി പോകുന്നത് കണ്ട് സംശയം തോന്നിയ പോലിസ് ഇവരെ തടഞ്ഞു നിര്‍ത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

കെട്ടിട നിര്‍മ്മാണ ജോലിക്കായി കേരളത്തില്‍ എത്തിയ പ്രതികള്‍ ലോക്ക് ഡൗണ്‍ സമയത്ത് നാട്ടില്‍ പോയതിന് ശേഷം തിരിച്ച് കേരളത്തില്‍ എത്തിയപ്പോഴാണ് വലിയ തോതില്‍ കഞ്ചാവ് വില്‍പ്പനയ്ക്കായി കൊണ്ടുവന്നതെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it