Kerala

കല്ലൂര്‍ക്കാട് 40 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: സാമ്പത്തിക ഇടപാടുകാരന്‍ പിടിയില്‍

പായിപ്ര വെള്ളൂര്‍കുന്നം കുറ്റിയാനിക്കല്‍ വീട്ടില്‍ മാധവ് കെ മനോജ് (26) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത്. കഞ്ചാവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടത്തുന്നത് ഇയാളാണെന്ന് പോലിസ് പറഞ്ഞു

കല്ലൂര്‍ക്കാട് 40 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: സാമ്പത്തിക ഇടപാടുകാരന്‍ പിടിയില്‍
X

കൊച്ചി: കല്ലൂര്‍ക്കാട് 40 കിലോ കഞ്ചാവ് കണ്ടെടുത്ത കേസില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. പായിപ്ര വെള്ളൂര്‍കുന്നം കുറ്റിയാനിക്കല്‍ വീട്ടില്‍ മാധവ് കെ മനോജ് (26) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത്. കഞ്ചാവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടത്തുന്നത് ഇയാളാണ്. കല്ലൂര്‍കാട് കഞ്ചാവ് കേസില്‍ മുഖ്യ പ്രതിയായ റസലിന്റെ സാമ്പത്തിക ഇടപാട് നിയന്ത്രിക്കുന്നത് മാധവാണ്. കഞ്ചാവ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതും, ആവശ്യക്കാര്‍ പണം നിക്ഷേപിക്കുന്നതും ഇയാളുടെ അക്കൗണ്ട് വഴിയാണ്.

കൂടാതെ വില്‍പ്പനയുമുണ്ട്. കാല്‍ക്കിലോ, അരക്കിലോ പാക്കറ്റുകളിലാക്കിയാണ് വില്‍പ്പന. ആന്ധ്രയില്‍ നിന്നുമാണ് സംഘം കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് റസല്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍ നിന്ന് 40 കിലോ കഞ്ചാവ് പിടികൂടിയത്. ഇവര്‍ക്ക് കഞ്ചാവ് നല്‍കുന്ന ആന്ധ്ര സ്വദേശി പല്ലശ്രീനിവാസ റാവുവിനെ ആന്ധ്രയില്‍ ചെന്ന് റൂറല്‍ പോലിസ് സാഹസികമായി അറസ്റ്റ്‌ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ മാത്രം അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം അഞ്ചായി. കേരളത്തിലെ വമ്പന്‍ മയക്കുമരുന്ന് ശൃംഖലയെയാണ് പിടികൂടാന്‍ കഴിഞ്ഞതെന്ന് എസ്.പി കെ കാര്‍ത്തിക് പറഞ്ഞു. എസ്എച്ച്ഒ എം സുരേന്ദ്രന്‍, എസ്‌ഐ മാരായ പി എം ഷാജി, കെ വി നിസാര്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ജിമ്മോന്‍ ജോര്‍ജ്, ടി ശ്യാംകുമാര്‍, പി എന്‍.രതീശന്‍, ജാബിര്‍, മനോജ്, രഞ്ജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Next Story

RELATED STORIES

Share it