കാക്കനാട് ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലിസ് ;കൂടുതല്‍ പ്രതികള്‍ കസ്റ്റഡിയിലായതായി സൂചന
സംഭവത്തില്‍ ആലപ്പുഴ സ്വദേശിയായ സലിംകുമാര്‍(33)നെ ഇന്നലെ പോലിസ് അറസ്റ്റു ചെയ്തിരുന്നു.ഈ മാസം ഒന്നു മുതല്‍ മൂന്നു വരെയുള്ള ദിവസങ്ങളിലാണ് സംഭവം നടന്നത്.പീഡനത്തിനിരയായ യുവതിയുടെ രഹസ്യമൊഴി പോലിസ് രേഖപ്പെടുത്തി

കൊച്ചി: കാക്കനാട് ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ യുവതിയെ ലഹരിമരുന്ന് നല്‍കി കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ കസ്റ്റഡിയിലായതായി സൂചന.പീഡനത്തിനിരയായ യുവതിയുടെ രഹസ്യമൊഴി പോലിസ് രേഖപ്പെടുത്തി.സംഭവത്തില്‍ ആലപ്പുഴ സ്വദേശിയായ സലിംകുമാര്‍(33)നെ ഇന്നലെ പോലിസ് അറസ്റ്റു ചെയ്തിരുന്നു.ഈ മാസം ഒന്നു മുതല്‍ മൂന്നു വരെയുള്ള ദിവസങ്ങളിലാണ് സംഭവം നടന്നത്.
മലപ്പുറംസ്വദേശിനിയായ യുവതി ഫോട്ടോ ഷൂട്ടിനായി കാക്കനാട് എത്തിയത്.യുവതിയുടെ മുന്‍പരിചയക്കാരനായ സലിംകുമാറാണ് യുവതിക്ക് താമസിക്കുന്നതിനായി ലോജഡ്ജില്‍ മുറി എടുത്ത് നല്‍കിയത്.പിന്നീട് യുവതിയെ ലോഡ് ജുടമയുടെ സഹായത്തോടെ അജ്മല്‍,ഷമീര്‍, സലിംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് മദ്യത്തിലും പാനീയങ്ങളിലും മയക്കുമരുന്ന് കലര്‍ത്ത് നല്‍കി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ബലാല്‍സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനു ശേഷം ഇതുപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി വീണ്ടും പ്രതികള്‍ പീഡിപ്പിച്ചുവെന്നും പോലിസ് പറഞ്ഞു.
RELATED STORIES
തദ്ദേശ ഉപതിരഞ്ഞെടുപ്പ്:തൃശൂരില്‍ യുഡിഎഫിന് തിരിച്ചടി
18 May 2022 7:36 AM GMTതൃശൂരില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്
17 May 2022 4:39 AM GMTമാളയില്‍ കെട്ടിടത്തിന്റെ ചുമര് ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
16 May 2022 3:06 PM GMTകുഴൂര്‍ തപാലാപ്പീസ് കെട്ടിടംശോച്യാവസ്ഥയില്
14 May 2022 1:04 PM GMTഇരിങ്ങാലക്കുട രൂപത കുടുംബവര്‍ഷ സമാപന ആഘോഷം മെയ് 15ന്
13 May 2022 2:55 PM GMTവനമിത്ര പുരസ്കാരം ലഭിച്ച വി കെ ശ്രീധരനെ മാള പ്രസ് ക്ലബ്ബ് ആദരിച്ചു
13 May 2022 2:46 PM GMT