വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് രണ്ടു ലക്ഷം രൂപയും ബൈക്കും മോഷ്ടിച്ച സംഭവം; ജീവനക്കാരന്‍ പിടിയില്‍
അസം,നോഗം ജില്ലയില്‍ മഗുരാമാരി സ്വദേശി മര്‍ഫാ അലി(24)യെയാണ് കടവന്ത്ര പോലിസ് പിടികൂടിയത്.കടവന്ത്രയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഇയാള്‍ ഇതേ സ്ഥാപനം കുത്തിത്തുറന്ന് രണ്ടും ലക്ഷത്തോളം രൂപയും കടയുടമയുടെ ബൈക്കും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു

കൊച്ചി: എറണാകുളം കടവന്ത്രയിലെ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് രണ്ടു ലക്ഷം രൂപയും ബൈക്കും മോഷ്ടിച്ച സംഭവത്തില്‍ കടയിലെ ജീവനക്കാരനായിരുന്ന അസം സ്വദേശി പിടിയില്‍. അസം,നോഗം ജില്ലയില്‍ മഗുരാമാരി സ്വദേശി മര്‍ഫാ അലി(24)യെയാണ് കടവന്ത്ര പോലിസ് പിടികൂടിയത്.
കടവന്ത്രയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഇയാള്‍ ഇതേ സ്ഥാപനം കുത്തിത്തുറന്ന് രണ്ടും ലക്ഷത്തോളം രൂപയും കടയുടമയുടെ ബൈക്കും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ സി ജയകുമാറിന്റെ നിര്‍ദ്ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതി കോഴിക്കോട് ഉണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍,അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സനീഷ് എന്നിവരുടെ നേതൃത്വത്തിലുളള പോലിസ് സംഘം കോഴിക്കോട് എത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ഒറ്റയ്ക്കല്ല കൂട്ടാളിയായി അസം സ്വദേശി അന്‍വര്‍ ഹുസൈനും ചേര്‍ന്നാണ് മോഷണം നടത്തിയതെന്നും ഇയാള്‍ സമ്മതിച്ചതായും പോലിസ് വ്യക്തമാക്കി. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലിസ് വ്യക്തമാക്കി.പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
RELATED STORIES
സൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMTകരീം ബെന്സിമ അല് ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMTബ്ലാസ്റ്റേഴ്സ് വനിതാ ടീം പ്രവര്ത്തനം നിര്ത്തി; കടുത്ത സാമ്പത്തിക...
6 Jun 2023 8:54 AM GMTഅവസാന മല്സരത്തില് ബാഴ്സയ്ക്ക് തോല്വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല് പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMTകരീം ബെന്സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMT