ഫ് ളാറ്റില്‍ കയറി വീട്ടുടമയെ ഭീഷണിപ്പെടുത്തി കവര്‍ച്ച: ഒരാള്‍ അറസ്റ്റില്‍
വെടിമറ താണിപ്പാടം തോപ്പില്‍ പറമ്പില്‍ സജാദ് (33) നെയാണ് ആലങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22 ന് പുലര്‍ച്ചെ ഒരു മണിയോടെ അക്വാസിറ്റി ഫഌറ്റ് സമുച്ചയത്തിലെ ആല്ഫിന് ടവര്‍ ഫഌറ്റിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് വീട്ടുടമയെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം മോഷണം നടത്തിയത്
കൊച്ചി: ഫ് ളാറ്റില്‍ കയറി വീട്ടുടമയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെടിമറ താണിപ്പാടം തോപ്പില്‍ പറമ്പില്‍ സജാദ് (33) നെയാണ് ആലങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22 ന് പുലര്‍ച്ചെ ഒരു മണിയോടെ അക്വാസിറ്റി ഫ് ളാറ്റ്സമുച്ചയത്തിലെ ആല്ഫിന് ടവര്‍ ഫ് ളാറ്റിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് വീട്ടുടമയെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം മോഷണം നടത്തിയത്.
ബുള്ളറ്റ്, എടിഎം കാര്‍ഡ് അടങ്ങുന്ന പേഴ്സ് തുടങ്ങിയവയാണ് സംഘം കവര്‍ച്ച ചെയ്തത്. മൂവായിരം രൂപ ഗൂഗിള്‍ പേ വഴി മോഷ്ടാക്കളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫറും ചെയ്യിച്ചു. രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന വസ്തുക്കളാണ് കവര്‍ച്ച ചെയ്തതെന്ന് പോലിസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ കെ ഉണ്ണികൃഷ്ണന്, സബ് ഇന്‍സ്പെക്ടര്‍മാരായ കവിരാജ്, കെ.എസ് ജോഷി, എ എസ് ഐമാരയ കെ.ആര്.സുഭാഷ്, എസ് സി പി ഒമാരായ ബിജു, സനീഷ്, ജലിഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT