മലയാറ്റൂരില് അംബേദ്കര് പ്രതിമ തകര്ത്ത സംഭവം: അഞ്ചു പേര് പിടിയില്
നടുവട്ടം സ്വദേശികളായ ഏത്താപ്പിള്ളി ഷിബു (37), ഏത്താപ്പിള്ളി ഷൈജു (41), ചേലക്കാടന് പ്രസാദ് (41), മുണ്ടപ്പിള്ളി സാനു ദത്തന് (31), പെരിങ്ങ വീട്ടില് രതീഷ് (34) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്
BY TMY16 Sep 2021 1:09 PM GMT

X
TMY16 Sep 2021 1:09 PM GMT
കൊച്ചി: മലയാറ്റൂര് കാരക്കാട്ട് ചെക്ക് പോസ്റ്റിനു സമീപം സ്ഥാപിച്ചിരുന്ന അംബേദ്ക്കര് പ്രതിമ തകര്ത്ത കേസില് അഞ്ച് പേരെ പോലിസ് അറസറ്റ് ചെയ്തു. നടുവട്ടം സ്വദേശികളായ ഏത്താപ്പിള്ളി ഷിബു (37), ഏത്താപ്പിള്ളി ഷൈജു (41), ചേലക്കാടന് പ്രസാദ് (41), മുണ്ടപ്പിള്ളി സാനു ദത്തന് (31), പെരിങ്ങ വീട്ടില് രതീഷ് (34) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20 ന് രാത്രിയാണ് സംഭവം. മദ്യലഹരിയിലാണ് പ്രതിമ തകര്ത്തതെന്ന് പ്രതികള് സമ്മതിച്ചതായി പോലിസ് പറഞ്ഞു.സംഭവത്തിന് ശേഷം ഇവര് ഒളിവിലായിരുന്നു. തുടര്ന്ന് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. കാലടി എസ്എച്ച് ഒ ബി സന്തോഷ് , എസ്ഐ സ്റ്റെപ്റ്റോ ജോണ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story
RELATED STORIES
ഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMT'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 10:33 AM GMT'ഹലോക്ക് പകരം വന്ദേമാതരം';സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് പുതിയ...
15 Aug 2022 10:15 AM GMTഞാന് മെഹനാസ് കാപ്പന്, ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്ത്ത് ...
15 Aug 2022 10:00 AM GMTഷാജഹാനെ കൊലപ്പെടുത്തിയത് ആര്എസ്എസ് സംഘം തന്നെയെന്ന് സിപിഎം
15 Aug 2022 9:51 AM GMTഅഫ്ഗാനിലെ വികസന പദ്ധതികള് പൂര്ത്തിയാക്കാന് ഇന്ത്യയോട് അഭ്യര്ഥിച്ച് ...
15 Aug 2022 7:14 AM GMT