Kerala

കള്ളനോട്ടടിക്കേസ്: പിടിയിലായ പ്രതികളെ റിമാന്റു ചെയ്തു;സംഘത്തില്‍ കൂടുതല്‍ പേര്‍ എന്ന് സൂചന

എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. വണ്ടിപെരിയാര്‍ സ്വദേശി ആനന്ദ്(21),നെടുങ്കണ്ടം സ്വദേശി സുനില്‍കുമാര്‍(40),കോട്ടയം കിളിരൂര്‍ സ്വദേശി ഫൈസല്‍(34),പീച്ചി സ്വദേശി ജിബി(36),നെടുങ്കണ്ടം സ്വദേശി സ്റ്റീഫന്‍(33),പത്തനംതിട്ട സ്വദേശി മധുസൂദനന്‍(48) എന്നിവരെയാണ് ഇന്നലെ ഇലഞ്ഞിയിലെ വാടക വീട്ടില്‍ നിന്നും പിടികൂടിയത്.ഇവിടെ നിന്നും 7.57 ലക്ഷം രൂപയുടെ 500 ന്റെ കള്ളനോട്ടുകളും പിടിച്ചെടുത്തിരുന്നു

കള്ളനോട്ടടിക്കേസ്: പിടിയിലായ പ്രതികളെ റിമാന്റു ചെയ്തു;സംഘത്തില്‍ കൂടുതല്‍ പേര്‍ എന്ന് സൂചന
X

കൊച്ചി: എറണാകുളം ഇലഞ്ഞിയിലെ വീട്ടില്‍ നിന്നും ഏഴംഗ കള്ളനോട്ടടി സംഘത്തെ പിടികൂടിയ കേസ് പ്രത്യേക പോലിസ് സംഘം അന്വേഷിക്കും. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായി സൂചന.അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക.

വണ്ടിപെരിയാര്‍ സ്വദേശി ആനന്ദ്(21),നെടുങ്കണ്ടം സ്വദേശി സുനില്‍കുമാര്‍(40),കോട്ടയം കിളിരൂര്‍ സ്വദേശി ഫൈസല്‍(34),പീച്ചി സ്വദേശി ജിബി(36),നെടുങ്കണ്ടം സ്വദേശി സ്റ്റീഫന്‍(33),പത്തനംതിട്ട സ്വദേശി മധുസൂദനന്‍(48) എന്നിവരെയാണ് എടിഎസും (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്) എറണാകുളം റൂറല്‍ ജില്ലാ പോലിസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഇന്നലെ ഇലഞ്ഞിയിലെ വാടക വീട്ടില്‍ നിന്നും പിടികൂടിയത്.ഇവിടെ നിന്നും 7.57 ലക്ഷം രൂപയുടെ 500 ന്റെ കള്ളനോട്ടുകളും, നോട്ട് നിര്‍മ്മാണിത്തിനുള്ള ഉപകരണങ്ങളും, പേപ്പറും, മഷിയും ഇവിടെ നിന്നും കണ്ടെത്തിയതായും പോലിസ് വ്യക്തമാക്കി.

കഴിഞ്ഞ നാലു മാസമായി ഇവര്‍ ഇവിടെ താമസിച്ചുവരികയായിരുന്നു.ഇവരുമായി ബന്ധമുളളവരെ ചോദ്യം ചെയ്യുമെന്നും സംഘത്തിന് പ്രദേശിക സഹായം ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലിസ് പറഞ്ഞു.പ്രതികളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും അന്വേഷിക്കും. കൂടുതല്‍ പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് സൂചനയെന്നും പോലിസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ ഏഴു പ്രതികളെ റിമാന്റു ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപക്ഷ നല്‍കിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. എസ്എച്ച്ഒ കെ ആര്‍ മോഹന്‍ദാസ്, എസ്‌ഐ മാരായ ശാന്തി കെ ബാബു, സുരേഷ്, രാധാകൃഷ്ണന്‍, എഎസ്‌ഐ മാരായ ബിജു, രാജേഷ് പോള്‍, സിപിഒ മാരായ ശോഭ , രാജേഷ്, ജയേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

Next Story

RELATED STORIES

Share it