Kerala

ലഹരി മാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

നെട്ടൂര്‍ വെളീപറമ്പില്‍ ഹുസൈന്‍ ( കോയ)ന്റെ മകന്‍ ഫഹദ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 നെട്ടൂര്‍ ഐഎന്‍ റ്റി യു സി ജംഗ്ഷന് സമീപം നടന്ന സംഘട്ടനത്തിലാണ് ഫഹദിന് ഗുരുതരമായ പരിക്കേറ്റത്. ഫഹദിനെ മരടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകീട്ടോടെ മരിച്ചു

ലഹരി മാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
X

കൊച്ചി: എറണാകുളം മരട് നെട്ടൂരില്‍ ലഹരി മാഫിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. നെട്ടൂര്‍ വെളീ പറമ്പില്‍ ഹുസൈന്‍ ( കോയ)ന്റെ മകന്‍ ഫഹദ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 നെട്ടൂര്‍ ഐഎന്‍ റ്റി യു സി ജംഗ്ഷന് സമീപം നടന്ന സംഘട്ടനത്തിലാണ് ഫഹദിന് ഗുരുതരമായ പരിക്കേറ്റത്. ലഹരി മാഫിയ സംഘം വടിവാള്‍കൊണ്ട് വെട്ടിയും ഇരുമ്പ് വടി കൊണ്ട് തലയ്ക്കും അടിച്ച് ഫഹദിനെ പരിക്കേല്‍പ്പിച്ചു. ചോര വാര്‍ന്ന് റോഡില്‍ കിടന്ന ഫഹദിനെ മരടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകീട്ടോടെ മരിക്കുകയായിരുന്നു. നെട്ടൂരില്‍ ലഹരി, ഗുണ്ടാ മാഫിയ വിളയാട്ടത്തിനെതിരേ പോലിസ് നടപടിയെടുക്കാന്‍ തയ്യാറാവാത്തതാണ് ആക്രമത്തിന് കാരണമെന്ന ആക്ഷേപം ശക്തമാണ്.

മുമ്പ് നിരവധി തവണ നെട്ടൂരില്‍ ലഹരി മാഫിയ സംഘം ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. റഹീമയാണ് മരിച്ച ഫഹദിന്റെ മാതാവ്. സഹോദരങ്ങള്‍: ഹാദിയ, ആദില്‍.ലഹരി ഗുണ്ടാ മാഫിയകള്‍ താവളം ഉറപ്പിക്കുന്നതിനെതിരെ ജനകീയ കൂട്ടായ്മ ഉയര്‍ന്നു വരണമെന്ന് എസ്ഡിപി ഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.നെട്ടൂരിലും പരിസര പ്രദേശങ്ങളിലും താവളമുറപ്പിച്ച മയക്ക് മരുന്ന് മാഫിയ ഇന്ന് ഒരു യുവാവിന്റെ ജീവനെടുക്കുന്നതില്‍ എത്തിയിരിക്കുന്നു, മാസങ്ങള്‍ക്ക് മുന്‍പും ലഹരിമാഫിയ സംഘങ്ങളുടെ വീടുകയറിയുള്ള ആക്രമണത്തില്‍ യൂവാവിനും മാതാവിനും പരിക്കേറ്റിരുന്നു.ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ ശക്തമായ ജനകീയ പ്രക്ഷോഭവും, നിയമ പോരാട്ടവും അത്യാവശ്യമാണ്. ഇതിനായി ജനകീയ പ്രതിരോധം ഉയര്‍ന്ന് വരണമെന്ന് എസ്ഡിപി ഐ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നിയാസ് മുഹമ്മദാലി പറഞ്ഞു

Next Story

RELATED STORIES

Share it