സഹോദരി ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പോലിസ് പിടിയില്‍
ചേരാനെല്ലൂര്‍ ഇടയക്കുന്നം പടയാറ്റില്‍ വീട്ടില്‍ മാര്‍ട്ടിന്‍(40)നെയാണ് ചേരാനെല്ലൂര്‍ പോലിസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.സഹോദരിയുടെ ഭര്‍ത്താവ് ചൂതപ്പറമ്പില്‍ വീട്ടില്‍ സെബാസ്റ്റ്‌നെയാണ് ഇയാള്‍ വടിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്

കൊച്ചി: സഹോദരി ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പോലിസ് പിടിയില്‍.ചേരാനെല്ലൂര്‍ ഇടയക്കുന്നം പടയാറ്റില്‍ വീട്ടില്‍ മാര്‍ട്ടിന്‍(40)നെയാണ് ചേരാനെല്ലൂര്‍ പോലിസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.സഹോദരിയുടെ ഭര്‍ത്താവ് ചൂതപ്പറമ്പില്‍ വീട്ടില്‍ സെബാസ്റ്റ്‌നെയാണ് ഇയാള്‍ വടിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ സെബാസ്റ്റ്യനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.പ്രതി മാര്‍ട്ടിന്‍ മദ്യ ലഹരിയില്‍ സ്വന്തം അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട് സെബാസ്റ്റ്യന്‍ തടയാന്‍ ശ്രമിച്ചതോടെ ഇതില്‍ പ്രകോപിതനായ മാര്‍ട്ടിന്‍ കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് സെബാസ്റ്റിയനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസി വിശ്വംഭരന്‍ എന്നയാള്‍ക്കും മാര്‍ട്ടിന്റെ ആക്രമണത്തില്‍ പരിക്കേറ്റു.തുടര്‍ന്ന് ചേരാനെല്ലൂര്‍ പോലിസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലിസ് സംഘമാണ് പ്രതിയോ കീഴടക്കിയത്.അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
RELATED STORIES
പ്ലേ ഓഫ് ലക്ഷ്യം;ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയം ...
7 Feb 2023 5:53 AM GMTതുര്‍ക്കി ഭൂകമ്പം; മുന്‍ ചെല്‍സി മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യാന്‍...
7 Feb 2023 4:56 AM GMTസഞ്ജു സാംസണ് കേരളാ ബ്ലാസ്റ്റേഴ്സ് ബ്രാന്‍ഡ് അംബാസിഡര്‍
6 Feb 2023 12:56 PM GMTഫിനാഷ്യല്‍ ഫെയര്‍ പ്ലേ ലംഘനം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോയിന്റുകള്‍...
6 Feb 2023 12:29 PM GMTഫ്രഞ്ച് ലീഗ് വണ്‍; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി...
4 Feb 2023 6:49 PM GMTപ്രീമിയര്‍ ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ...
4 Feb 2023 6:36 PM GMT