Kerala

കോസ്റ്റ് ഗാര്‍ഡ് അസിസ്റ്റന്റ് കമാന്‍ഡര്‍ ചമഞ്ഞു ലക്ഷങ്ങളുടെ തട്ടിപ്പ് : യുവാവ് അറസ്റ്റില്‍

മലപ്പുറം,കൈനോട്,പിലാക്കല്‍ ഹൗസ്,അമീര്‍ സുഫിയാന്‍(25) എന്നയാളെയാണ് തൃപ്പൂണിത്തുറ ഇന്‍സ്‌പെക്ടര്‍ കെ ജി അനീഷും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്

കോസ്റ്റ് ഗാര്‍ഡ് അസിസ്റ്റന്റ് കമാന്‍ഡര്‍ ചമഞ്ഞു ലക്ഷങ്ങളുടെ തട്ടിപ്പ് : യുവാവ് അറസ്റ്റില്‍
X

കൊച്ചി:കോസ്റ്റ് ഗാര്‍ഡ് അസിസ്റ്റന്റ് കമാന്‍ഡര്‍ ചമഞ്ഞു യുവാക്കളില്‍ നിന്നും പണം തട്ടിയ യുവാവ് അറസ്റ്റില്‍.മലപ്പുറം,കൈനോട്,പിലാക്കല്‍ ഹൗസ്,അമീര്‍ സുഫിയാന്‍(25) എന്നയാളെയാണ് തൃപ്പൂണിത്തുറ ഇന്‍സ്‌പെക്ടര്‍ കെ ജി അനീഷും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമാന്‍ഡര്‍ ആണെന്നും ഇന്ത്യന്‍ നേവിയിലും കോസ്റ്റ് ഗാര്‍ഡിലും പരിശീലന കേന്ദ്രങ്ങള്‍ വഴി ആളെ എടുക്കുന്നുണ്ടെന്നും നിയമനം വാങ്ങിത്തരാമെന്ന് പറഞ്ഞ് ആലുവ സ്വദേശി ഫിറോസ് മുഹമ്മദില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമായി പലപ്പോഴായി ആറുലക്ഷത്തില്‍പ്പരം രൂപ ഇയാള്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.


പരാതിക്കാരായ യുവാക്കളെ വിശ്വസിപ്പിക്കുന്നതിനായി പ്രതി യൂനിഫോം ധരിച്ചു നില്‍ക്കുന്ന ഫോട്ടോകളും പിസ്റ്റളിന്റെ ഫോട്ടോയും കോസ്റ്റ് ഗാര്‍ഡിന്റെ പേരില്‍ അഡ്മിറ്റ് കാര്‍ഡ് വ്യാജമായി ഉണ്ടാക്കി അയച്ചു കൊടുക്കുകയും ചെയ്തു.എരൂര്‍ ഭാഗത്തുള്ള ഹോട്ടലില്‍ മുറിയെടുത്താണ് പ്രതി തട്ടിപ്പുകള്‍ നടത്തിയിരുന്നതെന്നും പോലിസ് പറഞ്ഞു.സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ അനില,കെ ശിവപ്രസാദ്,എസ് രമേശന്‍,എഎസ് ഐ മാരായ കെ കെ സജീഷ്,ജെ സജി,എം ജി സന്തോഷ്,സിവില്‍ പോലിസ് ഓഫിസര്‍ ശ്യാം ആര്‍ മേനോന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it