Kerala

എറണാകുളത്ത് സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പിന് സാഹചര്യം ഉണ്ടായിരുന്നില്ല: ടി ജെ വിനോദ്

70- 75 ശതമാനം പോളിങ്ങ് ആയിരുന്നു പ്രതീക്ഷ. പക്ഷേ, ജനങ്ങള്‍ക്ക് സൗകര്യപ്രദമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടായില്ല. അത് കൊണ്ട് തന്നെ തനിക്ക് ലഭിച്ച ചെറിയ ഭൂരിപക്ഷം അര ലക്ഷം വോട്ടിന്റെ മഹത്വമായി കാണുന്നു. പ്രതികൂല കാലാവസ്ഥ ഉണ്ടായാല്‍ വിജയിക്കാമെന്ന് വിശ്വസിക്കുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം സിപിഎം മാത്രമായിരിക്കുമെന്നും വിനോദ് പറഞ്ഞു

എറണാകുളത്ത് സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പിന് സാഹചര്യം ഉണ്ടായിരുന്നില്ല: ടി ജെ വിനോദ്
X

കൊച്ചി: എറണാകുളത്ത് സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പിന് സാഹചര്യം ഉണ്ടായിരുന്നില്ലന്ന് നിയുക്ത എംഎല്‍എ ടി ജെ വിനോദ്. എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.70- 75 ശതമാനം പോളിങ്ങ് ആയിരുന്നു പ്രതീക്ഷ. പക്ഷേ, ജനങ്ങള്‍ക്ക് സൗകര്യപ്രദമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടായില്ല. അത് കൊണ്ട് തന്നെ തനിക്ക് ലഭിച്ച ചെറിയ ഭൂരിപക്ഷം അര ലക്ഷം വോട്ടിന്റെ മഹത്വമായി കാണുന്നു. പ്രതികൂല കാലാവസ്ഥ ഉണ്ടായാല്‍ വിജയിക്കാമെന്ന് വിശ്വസിക്കുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം സിപിഎം മാത്രമായിരിക്കുമെന്നും വിനോദ് പറഞ്ഞു. മെട്രോപൊളിറ്റന്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ ജനങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനും മുന്‍ഗണന നല്‍കും. മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുമെന്നും പാവപ്പെട്ടവര്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാനും നിലവിലുള്ള തടസങ്ങള്‍ നീക്കാനും ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.1989 ന് ശേഷം കൊച്ചിയില്‍ പെയ്ത ഏറ്റവും വലിയ മഴയായിരുന്നു തിരഞ്ഞെടുപ്പ് ദിവസം എറണാകുളത്ത് ഉണ്ടായത്. പെട്ടെന്ന് പ്രതികരിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ലെന്നത് അംഗീകരിക്കുന്നു, നരസഭയ്ക്ക് മാത്രം അത് സാധ്യമാകുമായിരുന്നില്ല. മേലില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പരിഹരിക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ ഉണ്ടാകുമെന്നും വിനോദ് പറഞ്ഞു.

കൊച്ചി മേയറുടെ മാറ്റം പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് ചോദ്യത്തിന് മറുപടിയായി ടി ജെ വിനോദ് പറഞ്ഞു.ജനാധിപത്യ പാര്‍ട്ടിയാകുമ്പോള്‍ പല അഭിപ്രായങ്ങളും ചര്‍ച്ചകളും ഉണ്ടാകും. പക്ഷേ പാര്‍ട്ടി നേതൃത്വമാകും അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ റോഡ് തകര്‍ന്നത് സംബന്ധിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് നഗരസഭക്കെതിരെ പ്രചരിപ്പിക്കുന്നത്. കലൂര്‍-കടവന്ത്ര റോഡ് ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോരിറ്റി(ജിസിഡിഎ)യുടെ കീഴിലാണ്. അത് നന്നാക്കേണ്ട ഉത്തരവാദിത്വം ജിസിഡിഎയ്ക്കാണ്. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം പോലും കൊച്ചി കോര്‍പറേഷന്റെ തലയില്‍ വെയക്കാനാണ് തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സിപിഎം ശ്രമിച്ചതെന്നും വിനോദ് പറഞ്ഞു.പണ്ഡിറ്റ് കറുപ്പന്‍ റോഡ് 5 വര്‍ഷ ഗ്യാരന്റി യില്‍ നഗരസഭ നന്നാക്കിയത് അമൃത് കുടിവെള്ള പദ്ധതിക്കായി കുഴിക്കേണ്ടി വന്നതാണ്. തകര്‍ന്ന റോഡുകള്‍ ടാര്‍ ചെയ്യാന്‍ നടപടി സ്വീകരിച്ച് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.കൊച്ചി മെട്രോയുടെ ഭാഗമായി കാനകളെല്ലാം അടച്ചതും വെള്ളക്കെട്ടിന് കാരണമായി. ഇത് മൂലം കാനകളിലേക്ക് ഒഴുക്ക് തടസപ്പെടുകയും തുറന്ന് വൃത്തിയാക്കാന്‍ കഴിയാതെ വരികയും ചെയ്തു. പക്ഷേ അതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്താന്‍ തയാറല്ല. നഗരസഭയുടെ തനത് ഫണ്ട് കൊണ്ട് മാത്രം എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയില്ല. നഗരസഭയ്ക്കും മേയര്‍ക്കുമെതിരെ ഹൈബി ഈഡന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍ പെട്ടില്ലന്നും ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും വിനോദ് പറഞ്ഞു.

Next Story

RELATED STORIES

Share it