ബൈക്ക് മോഷ്ടിച്ച് പൊളിച്ച് വില്‍പ്പന: മൂന്നു പേര്‍ പിടിയില്‍
നെല്ലിക്കുഴി ചാത്തനാട്ട് വീട്ടില്‍ റഫീസ് (24), ഇരമല്ലൂര്‍ കൊട്ടാരത്തില്‍ വീട്ടില്‍ ആഷിക്ക് (26), ഓടക്കാലി കുറ്റിച്ചിറ വീട്ടില്‍ ഫൈസല്‍ (25) എന്നിവരാണ കോതമംഗലം പോലിസിന്റെ പിടിയിലായത്
BY TMY4 Jun 2021 7:37 AM GMT

X
TMY4 Jun 2021 7:37 AM GMT
കൊച്ചി: ബൈക്ക് മോഷ്ടിച്ച് പൊളിച്ചു വില്‍പ്പന നടത്തിയ മൂന്നുപേര്‍ പോലിസിന്റെ പിടിയില്‍. നെല്ലിക്കുഴി ചാത്തനാട്ട് വീട്ടില്‍ റഫീസ് (24), ഇരമല്ലൂര്‍ കൊട്ടാരത്തില്‍ വീട്ടില്‍ ആഷിക്ക് (26), ഓടക്കാലി കുറ്റിച്ചിറ വീട്ടില്‍ ഫൈസല്‍ (25) എന്നിവരാണ കോതമംഗലം പോലിസിന്റെ പിടിയിലായത്.
നെല്ലിക്കുഴിയിലെ ഒരു തടിമില്ലില്‍ വച്ചിരുന്ന ബൈക്ക് ഈ സംഘം മറ്റൊരു ബൈക്കില്‍ കെട്ടിവലിച്ചു കൊണ്ടു പോവുകയും, തുടര്‍ന്ന് വാഹനം പൊളിച്ച് കുറച്ച് ഭാഗം തങ്കളത്തുള്ള ആക്രിക്കടയില്‍ വില്‍പന നടത്തുകയായിരുന്നു. ബാക്കി ഭാഗം പ്രതികളുടെ വീട്ടില്‍ നിന്നും, പാറമടയില്‍ നിന്നും പോലിസ് കണ്ടെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് മോന്‍, സിപി ഒ ഷിയാസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Next Story
RELATED STORIES
ഗ്യാന്‍വാപി മസ്ജിദ് കയ്യേറ്റത്തെ അപലപിച്ചു: ഗുജറാത്ത് എഐഎംഐഎം...
18 May 2022 3:14 PM GMT'റിപബ്ലിക്കിനെ രക്ഷിക്കുക'; പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനം 21ന്...
18 May 2022 3:12 PM GMTഇന്ത്യയിലെ ബഹുഭൂരിപക്ഷവും മാംസാഹാരികള്‍; നോണ്‍ വെജ് കഴിക്കുന്നവരുടെ...
18 May 2022 3:10 PM GMTഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളും ഏകീകരിക്കുന്നു; ഉത്തരവ് ...
18 May 2022 3:01 PM GMTതിരുവല്ലയില്‍ സ്കൂട്ടറും വാനും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു
18 May 2022 2:46 PM GMTകൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍
18 May 2022 2:32 PM GMT