Kerala

ബൈക്ക് മോഷണ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ പോലിസിന്റെ പിടിയില്‍

മുവാറ്റുപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പായിപ്ര മണ്ടന്‍കവല, ആട്ടായം ഉറവക്കുഴി എന്നിവിടങ്ങളില്‍ നിന്നായിട്ടാണ് മുവാറ്റുപുഴ പോലിസ് ഇവരെ പിടികൂടിയത്

ബൈക്ക് മോഷണ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ പോലിസിന്റെ പിടിയില്‍
X

കൊച്ചി: എറണാകുളം റൂറല്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച, പ്രായപൂര്‍ത്തിയാകാത്ത നാല് വിദ്യാര്‍ഥികള്‍ പോലിസ് പിടിയില്‍. മുവാറ്റുപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പായിപ്ര മണ്ടന്‍കവല, ആട്ടായം ഉറവക്കുഴി എന്നിവിടങ്ങളില്‍ നിന്നായിട്ടാണ് മുവാറ്റുപുഴ പോലിസ് ഇവരെ പിടികൂടിയത്. മുവാറ്റുപുഴ സംഗമംപടി സമീപത്ത് നിന്നും ഹീറോഹോണ്ട പാഷന്‍ പ്ലസ്, പോത്താനിക്കാട് മാവുടി ഭാഗത്ത് നിന്ന് ബജാജ് പള്‍സര്‍, കോതമംഗലം ഭൂതത്താന്‍കെട്ട് ഭാഗത്ത് നിന്നും ഹീറോ ഹോണ്ട സ്‌പ്ലെണ്ടര്‍, മുവാറ്റുപുഴ വെള്ളൂര്‍കുന്നം എന്‍.എസ്.എസ് സ്‌കൂള്‍ സമീപത്ത് നിന്നും ഹീറോ ഹോണ്ട പാഷന്‍ പ്ലസ്, ആട്ടായം ഭാഗത്ത് നിന്ന് അവന്‍ജേര്‍ എന്നീ ബൈക്കുകളാണ് ഇവര്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മോഷണം നടത്തിയതെന്ന് പോലിസ് പറഞ്ഞു.

നഗരത്തിലെ പ്രമുഖ സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചിരുന്ന ഇവര്‍ എല്ലാവരും ആഡംബര ജീവിതം നയിക്കുന്നവരാണ്. ബൈക്കില്‍ രാത്രി കറങ്ങിനടന്ന് ആളില്ലാത്ത സ്ഥലങ്ങളില്‍ നിന്നും റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത് വെച്ചിരിക്കുന്ന ബൈക്കുകള്‍ വളരെ വിദഗ്ധമായി ലോക്ക് പൊളിച്ച് എടുത്ത്‌കൊണ്ടുവന്ന് നമ്പര്‍ പ്ലേറ്റ് ഊരി മാറ്റിയാണ് ഇവര്‍ ഉപയോഗിക്കുന്നതെന്ന് പോലിസ് പറഞ്ഞു. ഇങ്ങനെ കൊണ്ടുവരുന്ന വണ്ടികള്‍ ഇവര്‍ ഉപയോഗിക്കുന്നതിന് വേണ്ടി പല സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വെക്കുകയാണ് ചെയ്യുന്നത്. ഇവര്‍ വേറെയും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പോലിസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ മുവാറ്റുപുഴ ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസ് പോലിസ് ഇന്‍സ്‌പെക്ടര്‍ എം കെ സജീവ്, എസ്‌ഐമാരായ വി കെ ശശികുമാര്‍, മില്‍കാസ് വര്‍ഗീസ്, സി കെ ബഷീര്‍, സീനിയര്‍ സിപിഒമാരായ ജിജുകുര്യാക്കോസ്, സുരേഷ് ചന്ദ്രന്‍, ബിബില്‍ മോഹന്‍, മൊഹിയുദീന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it