Kerala

കര്‍ദിനാളിനെതിരെ വൈദികരുടെ ഉപവാസ സമരം: വിശ്വാസികള്‍ക്കിടയിലും ചേരിപ്പോര് രൂക്ഷം

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വൈദികര്‍ നടത്തുന്ന ഉപവാസ സമരം ന്യായീകരണം അര്‍ഹിക്കുന്നില്ലെന്നും സമരം വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി കര്‍ദിനാള്‍ അനുകൂല വിശ്വാസികള്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ കാത്തലിക് ഫോറം രംഗത്തെത്തി. എറണാകുളം അതിരൂപതയിലെ വൈദീകര്‍ നടത്തുന്ന ഉപവാസപ്രാര്‍ത്ഥന യഞ്ജത്തിനെ അവഹേളിക്കുന്ന പ്രസ്താവനകളെ പുച്ഛത്തോടെ തള്ളിക്കളയുകയാണെന്ന് കര്‍ദിനാള്‍ വിരുദ്ധ പക്ഷക്കാര്‍ നേതൃത്വം നല്‍കുന്ന ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി(എഎംടി)

കര്‍ദിനാളിനെതിരെ വൈദികരുടെ ഉപവാസ സമരം: വിശ്വാസികള്‍ക്കിടയിലും ചേരിപ്പോര് രൂക്ഷം
X

കൊച്ചി:ഭൂമി വില്‍പന വിവാദത്തെ തുടര്‍ന്ന് മാറ്റി നിര്‍ത്തിയിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരുപതയുടെ ഭരണച്ചുമതല തിരിച്ചു നല്‍കിയതിലും സഹായമെത്രാന്മാരെ പുറത്താക്കിയതിലും പ്രതിഷേധിച്ച് വൈദികര്‍ നടത്തുന്ന ഉപവാസ സമരത്തെച്ചൊല്ലി അതിരൂപതയിലെ വിശ്വാസികള്‍ക്കിടിയിലും ചേരിപ്പോര് രൂക്ഷ മാകുന്നു.എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വൈദികര്‍ നടത്തുന്ന ഉപവാസ സമരം ന്യായീകരണം അര്‍ഹിക്കുന്നില്ലെന്നും സമരം വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി കര്‍ദിനാള്‍ അനുകൂല വിശ്വാസികള്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ കാത്തലിക് ഫോറം രംഗത്തെത്തി.സഭയോടും സഭാ തലവനോടുമൊപ്പം ലക്ഷകണക്കിന് വിശ്വാസികള്‍ ഉണ്ടെന്നും അത് മറക്കരുതെന്നും വിശ്വാസികള്‍ ഇളകിയാല്‍ സമരം ചെയ്യുന്നവര്‍ കട്ടിലുമെടുത്ത് ഓടേണ്ടി വരുമെന്നും ഇന്ത്യന്‍ കാത്തലിക് ഫോറം നേതാക്കള്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.അച്ചടക്കമില്ലാത്ത പ്രവൃത്തി ക്ഷമ അര്‍ഹിക്കുന്നതല്ല.സമര പരിപാടിയില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ തങ്ങളും സമരത്തിന് ഇറങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നും നിങ്ങളെ സഭയില്‍ നിന്നും പുറത്താക്കുന്നതുവരെ തങ്ങള്‍ സമരമുഖത്ത് നിന്നും പിന്മാറില്ലെന്നും തങ്ങളെ പ്രകോപിപ്പിക്കരുതെന്നും ഇന്ത്യന്‍ കാത്തലിക് ഫോറം നേതാക്കള്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

അതേ സമയം എറണാകുളം അതിരൂപതയിലെ വൈദീകര്‍ നടത്തുന്ന ഉപവാസപ്രാര്‍ത്ഥന യഞ്ജത്തിനെ അവഹേളിച്ചുകൊണ്ട് എകെസിസിയും കെസിബിസി അല്‍്മായ കമ്മീഷന്‍ സെക്രട്ടറിയും നടത്തിയ പ്രസ്താവനകളെ പുച്ഛത്തോടെ തള്ളിക്കളയുകയാണെന്ന് കര്‍ദിനാള്‍ വിരുദ്ധ പക്ഷക്കാര്‍ നേതൃത്വം നല്‍കുന്ന ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി(എഎംടി) പ്രസിഡന്റ് മാത്യു കാറൊണ്ടുകടവന്‍ ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.രണ്ടു ദിവസം കൊണ്ട് ഈ സഹന സമരം നിര്‍ത്തിയില്ലെങ്കില്‍ അത് തടയുമെന്ന് പറയുന്നവരെ രണ്ടു ദിവസം കഴിഞ്ഞു അരമനയില്‍ തടയാന്‍ തയ്യാറായി വരാന്‍ വെല്ലുവിളിക്കുന്നു.തടയാന്‍ ചങ്കൂറ്റവും ധൈര്യവും ഉള്ളവരെ കഴിഞ്ഞ രണ്ടു വര്‍ഷമായി അതിരൂപത നേരിട്ട പ്രശ്‌നംങ്ങളില്‍ ഒരിക്കലും കണ്ടിരുന്നില്ല. ഇപ്പോള്‍ പെട്ടെന്ന് രംഗത്ത് വരുന്നവരുടെ ലക്ഷ്യം എന്താണെന്ന് കേരള സമൂഹവും അതിരൂപത വിശ്വാസി സമൂഹവും തിരിച്ചറിയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ന്യായികരിക്കാന്‍ വരുന്നവരും ഇപ്പോള്‍ പെട്ടെന്ന് രംഗത്ത് വന്നവരും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഈ ഭൂമികുംഭകോണത്തില്‍ പങ്കുപറ്റിയവരോ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഭാഗമായി ഉള്ളവരോ ആണ്. ഇത്തരം ആളുകളെയും അവരുടെ കള്ളത്തരവും പൊതുസമൂഹം തിരിച്ചറിയുക തന്നെ ചെയ്യുമെന്നും ഇവര്‍ പറഞ്ഞു. അതിനിടയില്‍ സമരം ചെയ്യുന്ന വൈദികരുമായി സീറോ മലബാര്‍ സഭ സ്ഥിരം സിനഡിലെ ബിഷപുമാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ ചര്‍ച്ച നടത്തുകയാണ്. വൈദികരെ പ്രതിനിധീകരിച്ച് ഒമ്പതു പേരും സിനഡിലെ നാലു ബിഷപുമാരുമാണ് ചര്‍ച്ച നടത്തുന്നത്.

Next Story

RELATED STORIES

Share it