Kerala

എറണാകുളം-അങ്കമാലി അതിരൂപതിയിലെ പ്രശ്‌ന പരിഹാരം: 24 നുള്ളില്‍ മറുപടിയില്ലെങ്കില്‍ സിനഡ് ഉപരോധിക്കുമെന്ന് വിശ്വാസികള്‍

നേരത്തെ ഫൊറോന പ്രതിനിധികള്‍ നിവേദനം കൊടുത്തപ്പോള്‍ പ്രതിനിധികള്‍ തന്നെ അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ മറുപടി തരണം കൂരിയ മെത്രാനെ അറിയിച്ചിരുന്നു. അതനുസരിച്ച് ശനിയാഴ്ച തങ്ങള്‍ക്ക് ബോധ്യമാകുന്ന മറുപടി കിട്ടിയില്ലെങ്കില്‍ ഞായറാഴ്ച വിശ്വാസികള്‍ സിനഡിന് ഉപരോധം തീര്‍ക്കും

എറണാകുളം-അങ്കമാലി അതിരൂപതിയിലെ പ്രശ്‌ന പരിഹാരം: 24 നുള്ളില്‍ മറുപടിയില്ലെങ്കില്‍ സിനഡ് ഉപരോധിക്കുമെന്ന് വിശ്വാസികള്‍
X

കൊച്ചി: നിലപാടിലുറച്ച് എറണാകുളം അതിരൂപത അല്‍മായ മുന്നേറ്റം. സിനഡിന് നല്‍കിയിട്ടുള്ള നിവേദനത്തില്‍ പറഞ്ഞിട്ടുള്ള മുഴുവന്‍ ആവശ്യങ്ങളും നടപ്പില്‍ വരത്തണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മയായ അല്‍മായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ.ബിനു ജോണ്‍ മൂലന്‍,വക്താവ് റിജു കാഞ്ഞൂക്കാരന്‍,പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി പി ജെറാര്‍ദ്,ഷൈജു ആന്റണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നേരത്തെ ഫൊറോന പ്രതിനിധികള്‍ നിവേദനം കൊടുത്തപ്പോള്‍ പ്രതിനിധികള്‍ തന്നെ അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ മറുപടി തരണം കൂരിയ മെത്രാനെ അറിയിച്ചിരുന്നു. അതനുസരിച്ച് ശനിയാഴ്ച തങ്ങള്‍ക്ക് ബോധ്യമാകുന്ന മറുപടി കിട്ടിയില്ലെങ്കില്‍ ഞായറാഴ്ച വിശ്വാസികള്‍ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുമെന്നും ഇവര്‍ വ്യക്തമാക്കി.

ഇന്നലെ മുതല്‍ ആരംഭിച്ച സീറോ മലബാര്‍ സിനഡില്‍ എറണാകുളം അതിരൂപത നേരിടുന്ന പ്രശ്‌നംങ്ങള്‍ ചര്‍ച്ച നടക്കുന്നതായി അറിയുന്നു. ചില തീരുമാനങ്ങള്‍ അവസാനഘട്ടത്തില്‍ ആണെന്ന് അറിയുന്നു.സിനഡ് എടുക്കുന്ന തീരുമാനങ്ങള്‍ സത്യത്തിനും നീതിക്കും ഉതകുന്നത് അല്ലെങ്കില്‍ എറണാകുളം അതിരൂപതയിലെ വിശ്വാസികള്‍ അത് അംഗീകരിച്ചു തരില്ല എന്ന് മുന്നറിയിപ്പ് തരുന്നു. ഈ ധര്‍മ്മസമരത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെങ്കില്‍ ഞായറാഴ്ച എറണാകുളം അതിരൂപതയിലെ വിശ്വാസികള്‍ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സിനഡിന് ഉപരോധം തീര്‍ക്കും.. അവകാശങ്ങള്‍ നേടിയെടിക്കും വരെ സമരം ചെയ്യാനാണ് അതിരൂപത അല്‍മായ മുന്നേറ്റത്തിന്റെ അതിരൂപത കോര്‍ ടീം അംഗങ്ങളും ഫൊറോന കണ്‍വീനര്‍മാരും കൂടിയ യോഗം തീരുമാനിച്ചിരിക്കുന്നത്.യോഗത്തിന് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി പി ജെറാര്‍ദ്, കണ്‍വീനര്‍ അഡ്വ.ബിനു ജോണ്‍ മൂലന്‍, ഷൈജു ആന്റണി, മാത്യു കാരോണ്ടുകടവില്‍, റിജു കാഞ്ഞൂക്കാരന്‍, ജോമോന്‍ തോട്ടപ്പിള്ളി, ജോജോ ഇലഞ്ഞിക്കല്‍, ജോസഫ് ആന്റണി, ജൈമോന്‍ ദേവസ്യ, ജിയോ ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it