Kerala

ആലുവയില്‍ 8500 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു ; മൂന്നു പേര്‍ പിടിയില്‍

തൃപ്പൂണിത്തുറ പുതിയ കാവില്‍ ഇപ്പോള്‍ താമസിക്കുന്ന പൂണിത്തുറ തമ്മനം സ്വദേശി വേലിക കത്ത് വീട്ടില്‍ ബൈജു (50) ചിറ്റേത്തുകര മലക്കപ്പറമ്പില്‍ സാംകുമാര്‍ (38) എന്നിവരാണ് പിടിയിലായത്. ഇതു ബന്ധപ്പെട്ട തുടരന്വേഷണത്തിലാണ് പ്രധാന പ്രതിയായ കലൂര്‍ അശോക റോഡില്‍ കുര്യന്‍ (65) എന്നയാളെ അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് സംഘം പറഞ്ഞു

ആലുവയില്‍ 8500 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു ; മൂന്നു പേര്‍ പിടിയില്‍
X

കൊച്ചി : ആലുവ, കളമശ്ശേരി, എടയാര്‍ മേഖലയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ സ്പിരിറ്റ് ശേഖരം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ പിടിയില്‍.ഇതില്‍ രണ്ടു പേര്‍ കളമശ്ശേരിയില്‍ വാഹനത്തില്‍ കടത്തുകയായിരുന്ന 40 കന്നാസ് സ്പിരിറ്റുമായിട്ടാണ് പിടിയിലായത്.തൃപ്പൂണിത്തുറ പുതിയ കാവില്‍ ഇപ്പോള്‍ താമസിക്കുന്ന പൂണിത്തുറ തമ്മനം സ്വദേശി വേലിക കത്ത് വീട്ടില്‍ ബൈജു (50) ചിറ്റേത്തുകര മലക്കപ്പറമ്പില്‍ സാംകുമാര്‍ (38) എന്നിവരാണ് പിടിയിലായത്. ഇതു ബന്ധപ്പെട്ട തുടരന്വേഷണത്തിലാണ് പ്രധാന പ്രതിയായ കലൂര്‍ അശോക റോഡില്‍ കുര്യന്‍ (65) എന്നയാളെ അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.


വ്യാജമദ്യ നിര്‍മ്മാണത്തിനായി ശേഖരിച്ച സ്പിരിറ്റാണ് പിടിച്ചെടുത്തത്. ആദ്യം പിടിയിലായവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എടയാര്‍ വ്യവസായ മേഖലയിലെ പെയിന്റ് നിര്‍മ്മാണ കമ്പനിയുടെ ഭൂഗര്‍ഭ അറയില്‍ നിന്നാണ് 203 കന്നാസ് സ്പിരിറ്റ് കണ്ടെത്തിയത്. ഒരു കന്നാസില്‍ 35 ലിറ്റര്‍ വീതം ആകെ 8500 ലിറ്റര്‍ സ്പിരിറ്റാണ് കണ്ടെത്തിയത്. എക്‌സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് എറണാകുളം അസ്സി. എക്‌സൈസ് കമ്മീഷണര്‍ ബി ടെനിമോന്‍ നടത്തിയ തുടരന്വേഷണത്തില്‍ കേസിലെ പ്രധാന പ്രതിയായ കുര്യനെ അറസ്റ്റ് ചെയ്തത്.

കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ പി ജുനൈദ് , നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സി ഐ പി ഇ ഷൈബു , കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ആശ്വിന്‍ കുമാര്‍, ആലുവ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ അജിരാജ്, എക്‌സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ ഒ എന്‍. അജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ് സിജുമോന്‍ , അനുപ് തോമസ്, കെ ജലീല്‍ , എന്‍ ഡി ടോമി , വനിതാ സിവില്‍ ഓഫീസര്‍ എം വി ജിജി മോള്‍, പ്രിവന്റീവ് ഓഫീസര്‍ അനീസ് ,വിനേഷ്, സതീഷ്, എസ് ബാലു, ടി വി ജോണ്‍സണ്‍ , ഉദ്യോഗസ്ഥരായ സാന്റി തോമസ്, സി കെ ദേവദാസ് , പി ആര്‍ സുനില്‍, പി വി വികാന്ത്, രജിത്ത് ആര്‍ നായര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

Next Story

RELATED STORIES

Share it