Kerala

ആലുവയില്‍ എസ്ഡിപിഐ ഹൈവേ ഉപരോധത്തില്‍ പ്രതിഷേധമിരമ്പി

എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി എ റഊഫ് എന്നിവരെ പോലിസ് അകാരണമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവയില്‍ ദേശീയ പാത ഉപരോധിച്ചത്.വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള പോലിസ് നീക്കം കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍ പറഞ്ഞു.

ആലുവയില്‍ എസ്ഡിപിഐ ഹൈവേ ഉപരോധത്തില്‍ പ്രതിഷേധമിരമ്പി
X

കൊച്ചി: പാലക്കാട് ടൗണ്‍ സ്റ്റേഷനില്‍ പോലിസ് നടത്തിയ ക്രൂരമായ മൂന്നാം മുറയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി എ റഊഫ് എന്നിവരെ പോലിസ് അകാരണമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവയില്‍ നടത്തിയ ദേശീയ പാത ഉപരോധത്തില്‍ പ്രതിഷേധമിരമ്പി.നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത ഉപരോധം മൂലം മണിക്കൂറുകളോളം ഹൈവേ നിശ്ചലമായി.വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള പോലിസ് നീക്കം കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന് ആലുവയില്‍ നടന്ന ഹൈവേ ഉപരോധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍ പറഞ്ഞു.

കാലഹരണപ്പെട്ട മൂന്നാം മുറയും നിയമ ലംഘനവും വംശീയാധിക്ഷേപവും നിയമപാലകര്‍ നടത്തിയാല്‍ നിയമപരമായും രാഷ്ട്രീയമായും നേരിടും. മുഖ്യമന്ത്രി പിണറായി വിജയന്റ അഭ്യന്തര വകുപ്പ് കാവിയില്‍ മുങ്ങിയിരിക്കുകയാണെന്ന് റോയി അറക്കല്‍ ആരോപിച്ചു.ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, നേതാക്കളായ ലത്തീഫ് കോമ്പാറ, ബാബു വേങ്ങൂര്‍,സുധീര്‍ ഏലൂക്കര, നാസര്‍ എളമന, റഷീദ് എടയപ്പുറം ഷാനവാസ് പുതുക്കാട്, നൗഷാദ് തുരുത്ത് എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി. ഉപരോധത്തെ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി ഉള്‍പ്പെടെയുള്ള നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു.

Next Story

RELATED STORIES

Share it