Kerala

ആലുവയില്‍ നിയമ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവം: സി ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ്ഡിപിഐ; പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

കുറ്റകരമായ അനാസ്ഥ കാണിച്ച ആലുവ സിഐ ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് എസ് ഡി പി ഐ ആലുവ മണ്ഡലം കമ്മിറ്റി ആലുവ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്

ആലുവയില്‍ നിയമ വിദ്യാര്‍ഥിനി  ജീവനൊടുക്കിയ സംഭവം:   സി ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ്ഡിപിഐ; പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി
X

ആലുവ: ഭര്‍തൃപീഡനം മൂലം ആലുവയില്‍ നിയമ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റകരമായ അനാസ്ഥ കാണിച്ച ആലുവ സിഐ ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ ആലുവ മണ്ഡലം കമ്മിറ്റി ആലുവ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് ബാരിക്കേഡ് ഉയര്‍ത്തി പോലിസ് തടഞ്ഞു.യുവതിയുടെ മരണത്തില്‍ കൂട്ടുപ്രതിയായ ആലുവ സിഐ ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ എറണാകുളം ജില്ലാ ഖജാന്‍ജി നാസര്‍ എളമന ആവശ്യപ്പെട്ടു.

പിണറായി വിജയന്റെ ഭരണത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള പോലിസ് അതിക്രമം തുടര്‍ക്കഥയാവുകയാണെന്നും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആലുവയിലെ സംഭവമെന്നും നാസര്‍ എളമന ആരോപിച്ചു. രണ്ടുമാസം മുമ്പ് ഭര്‍തൃ പീഡനത്തിനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ യാതൊരു നടപടിയും പോലീസ് സ്വീകരിക്കാതിരുന്നത് ഉന്നത സിപിഎം നേതാവിന്റെ സമ്മര്‍ദ്ദഫലമായാണെന്നും നാസര്‍ എളമന ആരോപിച്ചു.പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിന് നേതാക്കളായ റഷീദ് എടയപ്പുറം,എന്‍ കെ നൗഷാദ് ,സഫീര്‍ ശ്രീമൂലനഗരം,കെ എം അബു,സത്താര്‍ കീഴ്മാട്,സജീബ് കോമ്പാറ നേതൃത്വം നല്‍കി.

ആലുവ എടയപ്പുറത്തുള്ള ദില്‍ഷാദ് കെ സലീമിന്റെ മകള്‍ മോഫിയ പര്‍വിന്‍ ആണ് ഭര്‍തൃ പീഡനത്തെതുടര്‍ന്ന് ജീവനൊടുക്കിയത്. തൊടുപുഴ അല്‍ അസര്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് മോഫിയ പര്‍വീന്‍.ആലുവ സി.ഐ ക്കെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും ഗുരുതരമായ ആരോപണമുന്നയിച്ച് കൊണ്ട് ആത്മഹത്യ കുറിപ്പ് എഴുതി വച്ചാണ് ആത്മഹത്യ ചെയ്തത്.

Next Story

RELATED STORIES

Share it