Kerala

വൈപ്പിനില്‍ യുവാവ് കൊലചെയ്യപ്പെട്ടു; മണിക്കൂറുകള്‍ക്കുള്ളില്‍ ഒരാള്‍ പിടിയില്‍; മുന്നു പ്രതികള്‍ കൂടിയുണ്ടെന്ന് പോലിസ്

ചെറായി ഗൗരീശ്വരം കിഴക്ക് പാപ്പരക്കല്‍ ക്ഷേത്രത്തിന് സമീപം കല്ലുമഠത്തില്‍ പരേതനായ പ്രസാദിന്റെ മകന്‍ പ്രണവ് ( 23)കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളിലൊരാളായ അയ്യമ്പിള്ളി കൈപ്പന്‍ വീട്ടില്‍ അമ്പാടി(19)യെ അറസ്റ്റ് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റു മൂന്നു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി

വൈപ്പിനില്‍ യുവാവ് കൊലചെയ്യപ്പെട്ടു; മണിക്കൂറുകള്‍ക്കുള്ളില്‍ ഒരാള്‍ പിടിയില്‍; മുന്നു പ്രതികള്‍ കൂടിയുണ്ടെന്ന് പോലിസ്
X

കൊച്ചി: വൈപ്പിന്‍, കുഴുപ്പിള്ളി പള്ളത്താംകളങ്ങര ബീച്ചിന് സമീപം യുവാവിനെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. ചെറായി ഗൗരീശ്വരം കിഴക്ക് പാപ്പരക്കല്‍ ക്ഷേത്രത്തിന് സമീപം കല്ലുമഠത്തില്‍ പരേതനായ പ്രസാദിന്റെ മകന്‍ പ്രണവ് ( 23)കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളിലൊരാളായ അയ്യമ്പിള്ളി കൈപ്പന്‍ വീട്ടില്‍ അമ്പാടി(19)യെ അറസ്റ്റ് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റു മൂന്നു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. പള്ളത്താംകുളങ്ങര ബീച്ചിലേക്ക് എത്തുന്നതിനു മുമ്പുള്ള ട്രാന്‍സ്ഫോര്‍മറിനടുത്ത് നടുറോഡിലാണ് യുവാവിന്റെ മൃതദേഹം കണ്ടത്. ഇന്ന് പുലര്‍ച്ചെ നാലരയോടെ മല്‍്യബന്ധനത്തിന് പോയ മല്‍സ്യതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തലയ്ക്കും, കൈയ്ക്കും അടിയേറ്റിരുന്നു. തലക്ക് പറ്റിയ പരുക്കാണ് മരണകാരണമെന്നറിയുന്നു.

പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് വന്നാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്ന് പോലിസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് വടികളും, ട്യൂബ് ലൈറ്റ് പൊട്ടിയ കഷണങ്ങളും കണ്ടെത്തിയിരുന്നു. റൂറല്‍ എസ് പി കെ കാര്‍ത്തിക്, ഡിവൈഎസ് പി ജി വേണു, ഞാറക്കല്‍ സി ഐ പി എസ് ധര്‍മ്മജിത്ത് അടക്കമുള്ള പോലിസ് സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദ്ഗരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് കൊവിഡ് ടെസ്റ്റിനുശേഷം പോലിസ് സര്‍ജനെക്കൊണ്ട് പോസ്റ്റുമോര്‍ട്ടം നടത്തിക്കും.

റൂറല്‍ എസ്പിയുടെ സ്പെഷ്യല്‍ ടീം ആണ് കേസ് അന്വേഷിക്കുന്നത്. സംഭവം നടന്ന് 15 മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതികളില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളെ കുറിച്ച് പോലീസിനു സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍ വലയിലാകുമെന്നാണ് പോലീസ് പറയുന്നത്. സാമൂഹ്യവിരുദ്ധരുടേയും മയക്ക് മരുന്ന് ഉപയോഗിക്കുന്നവരുടേയും താവളമായിരുന്നു പള്ളത്താംകുളങ്ങര ബീച്ച് പ്രദേശം. ഏതാനും വര്‍ഷം മുന്‍പും പള്ളത്താംകുളങ്ങര ബീച്ചില്‍ കൊലപാതകം നടന്നിരുന്നു. തിങ്കളാഴ്ച രാത്രി വീട്ടിലുണ്ടായിരുന്ന പ്രണവ് ഒരു ഫോണ്‍കോള്‍ വന്നതിനെത്തുടര്‍ന്ന് പള്ളത്താംകുളങ്ങര ബീച്ചിലേക്ക് പോയതാണെന്ന് പറയുന്നു.

Next Story

RELATED STORIES

Share it