ശബരിമലയില്‍ വീണ്ടും യുവതി പ്രവേശനം; 18ാം പടി കയറ്റാതെ പോലിസ് തടഞ്ഞെന്ന് ശ്രീലങ്കന്‍ യുവതി
കുടുംബസമേതം ശബരിമലയിലെത്തിയ ശശികല രാത്രി ഒമ്പതിനു മലകയറി 11 മണിയോടെ ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങിയെന്നായിരുന്നു ആദ്യ റിപോര്‍ട്ടുകള്‍.
പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിന് മറ്റൊരു യുവതി കൂടിയെത്തിയെങ്കിലും പോലിസ് ഇടപെടലില്‍ ദര്‍ശനം നടത്താനാവാതെ മടങ്ങി. 18ാം പടിയില്‍ വച്ച് പോലിസ് തടഞ്ഞെന്ന് 46കാരിയായ ശ്രീലങ്കന്‍ യുവതി ശശികല പറഞ്ഞു. കുടുംബസമേതം ശബരിമലയിലെത്തിയ ശശികല രാത്രി ഒമ്പതിനു മലകയറി 11 മണിയോടെ ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങിയെന്നായിരുന്നു ആദ്യ റിപോര്‍ട്ടുകള്‍. എന്നാല്‍, അയ്യപ്പ ദര്‍ശനം അനുവദിക്കാതെ പോലിസ് തന്നെ തടഞ്ഞെന്നും അയ്യപ്പ ഭക്തയായ താന്‍ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്താമെന്നും ശശികല മാധ്യമങ്ങളോട് പറഞ്ഞു. ശശികലയുടെ ഭര്‍ത്താവും കുഞ്ഞും മാത്രമാണ് ദര്‍ശനം നടത്തിയത്. ഇവര്‍ സന്നിധാനത്തിനടുത്ത് ഇരിക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കനകദുര്‍ഗയ്ക്കും ബിന്ദുവിനും ശേഷം മറ്റൊരു യുവതി കൂടി ശബരിമല ദര്‍ശനം നടത്തിയെന്നായിരുന്നു റിപോര്‍ട്ടുകള്‍. എന്നാല്‍, ഇവര്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് ശബരിമല ദര്‍ശനം പൂര്‍ണാര്‍ഥത്തില്‍ നടപ്പായിട്ടില്ലെന്നു വ്യക്തമായത്. ഇന്നലെ രാത്രി ദീപ എന്ന മറ്റൊരു യുവതി ശബരിമല ദര്‍ശനത്തിനെത്തിയിരുന്നെങ്കിലും പ്രതിഷേധം കാരണം മടങ്ങേണ്ടി വന്നിരുന്നു. മരക്കൂട്ടം വരെ എത്തിയ ശേഷമാണ് ദീപ തിരിച്ചിറങ്ങിയത്.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT