Kerala

സ്വര്‍ണക്കടത്ത് കേസ്: നിര്‍ണായക അറസ്റ്റുകള്‍ക്ക് തയ്യാറെടുത്ത് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്

വിദേശത്തെ തെളിവെടുപ്പു പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ദേശീയ അന്വേഷണ ഏജന്‍സിയുടെ ആദ്യസംഘം കൈമാറുന്ന വിവരങ്ങള്‍ പരിശോധിച്ചശേഷം ബുധനാഴ്ചയോടെ അറസ്റ്റുകളുണ്ടാകുമെന്നാണ് വിവരം.

സ്വര്‍ണക്കടത്ത് കേസ്: നിര്‍ണായക അറസ്റ്റുകള്‍ക്ക് തയ്യാറെടുത്ത് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക അറസ്റ്റുകള്‍ക്ക് തയ്യാറെടുത്ത് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. വിദേശത്തെ തെളിവെടുപ്പു പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ദേശീയ അന്വേഷണ ഏജന്‍സിയുടെ ആദ്യസംഘം കൈമാറുന്ന വിവരങ്ങള്‍ പരിശോധിച്ചശേഷം ബുധനാഴ്ചയോടെ അറസ്റ്റുകളുണ്ടാകുമെന്നാണ് വിവരം.

സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ സ്വര്‍ണക്കടത്ത് നടക്കുമ്പോള്‍ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനില്‍ നിന്നും എന്‍ഐഎ സംഘം അനൗദ്യോഗികമായി വിവരം തേടി. ദുബായ് പോലിസ് കസ്റ്റഡിയിലെടുത്ത ഫൈസല്‍ ഫരീദില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് സ്വര്‍ണം നയതന്ത്ര പാഴ്‌സലിനുള്ളിലാക്കാന്‍ സ്വന്തം സ്ഥാപനം മറയാക്കാന്‍ അനുവദിച്ചതാണു കേസില്‍ ഫൈസലിന്റെ റോള്‍. കേസിലെ മറ്റൊരു പ്രതിയായ റബിന്‍സ് ഹമീദാണു സ്വര്‍ണം ഒളിപ്പിക്കുന്ന പാഴ്‌സല്‍ ഒരുക്കിയിരുന്നത്.

ദുബായ് കേന്ദ്രീകരിച്ചു കേരളത്തിലേക്കു നടക്കുന്ന സ്വര്‍ണക്കടത്ത്, അതിനു പിന്നിലെ കള്ളപ്പണ ഇടപാട് എന്നിവ സംബന്ധിച്ച് എന്‍ഐഎ ദുബായില്‍ നിന്നു ശേഖരിച്ച വിവരങ്ങളടങ്ങിയ ഫയലുകള്‍ കേസ് അന്വേഷിക്കുന്ന കസ്റ്റംസ്, എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് എന്നിവര്‍ക്കു കൈമാറും.

Next Story

RELATED STORIES

Share it