Kerala

ലൈഫ് മിഷന്‍, കെ ഫോണ്‍ പദ്ധതികളുടെ രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‌ന സുരേഷിന് കൈമാറിയതായി എന്‍ഫോഴ്‌സ്‌മെന്റ്

ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിനായി വന്‍തുക സ്വപ്‌ന അടക്കമുള്ളവര്‍ക്ക് കമ്മീഷന്‍ നല്‍കിയതായി യൂണിടാക് എംഡി സമ്മതിച്ചിട്ടുണ്ട്.സര്‍ക്കാര്‍ പദ്ധതിയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിലുടെ ഇവരുമായുള്ള ശിവശങ്കറിന്റെ രഹസ്യപങ്കാളിത്തമാണ് വ്യക്തമാകുന്നത്.വാട്‌സ് ആപ്പ് ചാറ്റിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദിലെ ഒരു കമ്പനിയുടെ ഓഫിസിലും സിഎംഡിയുടെ വീട്ടിലും പരിശോധന നടത്തി രേഖകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്

ലൈഫ് മിഷന്‍, കെ ഫോണ്‍ പദ്ധതികളുടെ രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‌ന സുരേഷിന് കൈമാറിയതായി എന്‍ഫോഴ്‌സ്‌മെന്റ്
X

കൊച്ചി: സര്‍ക്കാര്‍ പദ്ധതികളായ ലൈഫ് മിഷന്‍, കെ ഫോണ്‍ പദ്ധതികളുടെ വിവരങ്ങള്‍ സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന് ചോര്‍ത്തി നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ ചൂണ്ടിക്കാട്ടി.യൂണിടാകിന് നല്‍കുന്നതിനാണ് ഇത്തരത്തില്‍ സ്വപ്‌നയ്ക്ക് വിവരങ്ങള്‍ നല്‍കിയതെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിനെ കസ്റ്റഡി കാലാവധിക്കു ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കവെയാണ് ഇ ഡി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിനായി വന്‍തുക സ്വപ്‌ന അടക്കമുള്ളവര്‍ക്ക് കമ്മീഷന്‍ നല്‍കിയതായി യൂണിടാക് എംഡി സമ്മതിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ പദ്ധതിയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിലുടെ ഇവരുമായുള്ള ശിവശങ്കറിന്റെ രഹസ്യപങ്കാളിത്തമാണ് വ്യക്തമാകുന്നത്.വാട്‌സ് ആപ്പ് ചാറ്റിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദിലെ ഒരു കമ്പനിയുടെ ഓഫിസിലും സിഎംഡിയുടെ വീട്ടിലും പരിശോധന നടത്തി രേഖകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.ഇവയുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്നാല്‍ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും ഇ ഡി കോടതിയില്‍ അറിയിച്ചു.മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ ലൈഫ് മിഷന്‍,കെ ഫോണ്‍,സ്മാര്‍ട് സിറ്റി പദ്ധതികളില്‍ ശിവശങ്കറിന് മേല്‍നോട്ടമുണ്ടായിരുന്നു.സ്വപ്‌ന സുരേഷും ഏതെങ്കിലുമൊക്കെ വിധത്തിലായി ഈ പദ്ധതികളില്‍ ബന്ധപ്പെട്ടിരുന്നതായും വ്യക്തമായി.

ഇതു സംബന്ധിച്ചും അന്വേഷണം ആവശ്യമാണ്.ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,പി എസ് സരിത് എന്നിവരെ ശിവശങ്കറിന് വ്യക്തമായി അറിയാമെന്നാണെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.യൂണിടാക് ബില്‍ഡേഴ്‌സില്‍ നിന്നും കമ്മീഷന്‍ വാങ്ങിയ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ മുന്‍ സാമ്പത്തിക മേധാവിയായിരുന്ന ഖാലിദിനെയും ശിവശങ്കറിന് അറിയാമായിരുന്നു. ഖാലിദുമായുള്ള ബന്ധം സംബന്ധിച്ച് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ വഴിതെറ്റിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഒടുവില്‍ ഖാലിദിനെ അറിയാമെന്ന് ശിവശങ്കര്‍ സമ്മതിച്ചതായും ഇ ഡി വ്യക്തമാക്കി.അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള തന്ത്രമാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സ്വീകരിക്കുന്നതെന്നും ഇ ഡി വ്യക്തമാക്കി.

Next Story

RELATED STORIES

Share it