Kerala

കൂറുമാറ്റം: മുനിസിപ്പല്‍ കൗണ്‍സിലറെ അയോഗ്യയാക്കി

നിലവില്‍ കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ആഗസ്റ്റ് ഏഴ് മുതല്‍ ആറ് വര്‍ഷത്തേയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കൂറുമാറ്റം:  മുനിസിപ്പല്‍ കൗണ്‍സിലറെ അയോഗ്യയാക്കി
X

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം തിരുവല്ല മുനിസിപ്പല്‍ കൗണ്‍സിലര്‍ കൃഷ്ണകുമാരി. എ. പിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അയോഗ്യയാക്കി.

നിലവില്‍ കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ആഗസ്റ്റ് ഏഴ് മുതല്‍ ആറ് വര്‍ഷത്തേയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

2015 നവംബറില്‍ നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൗണ്‍സിലറായി തിരുവല്ല മുനിസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇവര്‍, 2017 ഏപ്രില്‍ 18ന് മുനിസിപ്പല്‍ ചെയര്‍മാനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നിരുന്നു. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ വിപ്പ് ലംഘിച്ച കൗണ്‍സിലറുടെ ഈ നടപടി കൂറുമാറ്റമാണ് എന്നു കണ്ടെത്തിയാണ് അയോഗ്യയാക്കിയത്. തിരുവല്ല മുനിസിപ്പല്‍ കൗണ്‍സിലറായ ആര്‍. ജയകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണ് കമ്മീഷന്‍ ഇപ്രകാരം ഉത്തരവായത്.

Next Story

RELATED STORIES

Share it