വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനങ്ങള്‍ക്കിടയിലേക്ക്
കേരളമുടനീളം സ്പെഷ്യല്‍ ക്യാംപുകള്‍ മാര്‍ച്ച് രണ്ടിനും മൂന്നിനും

തിരുവനന്തപുരം: അന്തിമ വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് ഉറപ്പാക്കാനും ഇല്ലെങ്കില്‍ പേര് ചേര്‍ക്കാനും അവസരമൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്പെഷ്യല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമനുസരിച്ച് എല്ലാ ജില്ലകളിലും പോളിങ് ലൊക്കേഷനുകളില്‍ മാര്‍ച്ച് രണ്ടിനും മൂന്നിനും ക്യാംപുകള്‍ നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദേശം നല്‍കി.
കേരളമുടനീളമുള്ള 12,960 പോളിങ് ലൊക്കേഷനുകളിലെ 24,970 ബൂത്തുകളില്‍ അതത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി അന്തിമവോട്ടര്‍ പട്ടിക ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം. പട്ടികയില്‍ പേര് ഇല്ലെങ്കില്‍ പോളിങ് ലൊക്കേഷനുകളില്‍തന്നെ ഓണ്‍ലൈനായി പേര് ചേര്‍ക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി പോളിങ് സ്റ്റേഷനുകളില്‍ കംപ്യൂട്ടര്‍ സംവിധാനം ഒരുക്കാന്‍ ജില്ലാതലങ്ങളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ വോട്ടര്‍മാരും ഈ സ്പെഷ്യല്‍ ക്യാംപുകളില്‍ പങ്കെടുത്ത് തങ്ങളുടെ പേര് പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ ചേര്‍ക്കാനുള്ള അവസരം വിനിയോഗിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
RELATED STORIES
വയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; ...
30 March 2023 11:08 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ...
30 March 2023 10:57 AM GMTവിസ് ഡം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഏപ്രില്‍ 6ന്
30 March 2023 10:08 AM GMT