Latest News

രാജ്യത്തെ 32 വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി

രാജ്യത്തെ 32 വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി
X

തിരുവനന്തപുരം: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന യുജിസി അംഗീകാരമില്ലാത്ത 32 വ്യാജ സര്‍വകലാശാലകളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. 12 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ സ്ഥാപനങ്ങളില്‍ ചേര്‍ന്ന് വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്ന് യുജിസി മുന്നറിയിപ്പ് നല്‍കി.

പട്ടികയിലുള്ളവയില്‍ 32 വ്യാജ സര്‍വകലാശാലകളില്‍ 12എണ്ണവും രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ്. തൊട്ടുപിന്നില്‍ നാലു സര്‍വകലാശാലകളുമായി ഉത്തര്‍പ്രദേശാണുള്ളത്. കേരളത്തില്‍ നിന്നുള്ള രണ്ടു സ്ഥാപനങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലും ഇത്തരം വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇത്തരം സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ യാതൊരുവിധ അംഗീകാരവുമില്ല. ഇവിടെ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉന്നത പഠനത്തിനോ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയില്ലെന്നും യുജിസി വ്യക്തമാക്കി.

Next Story

RELATED STORIES

Share it