Kerala

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് പുല്ലുവില; സര്‍ക്കാര്‍ പരസ്യം ഒഴിവാക്കാതെ കെഎസ്ആര്‍ടിസി ബസുകള്‍

ചുരുക്കം ചില ഡിപ്പോകളിലെ ബസ്സുകളില്‍ നിന്നും പരസ്യം നീക്കിയതൊഴിച്ചാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പടെയുള്ള ഭൂരിഭാഗം ബസ്സുകളിലേയും പരസ്യം ഇതുവരെ നീക്കിയിട്ടില്ല. ഉത്തരവ് ലംഘനം ബോധ്യപ്പെട്ട പശ്ചാത്തലത്തില്‍ പരസ്യങ്ങള്‍ ഉടന്‍ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് പുല്ലുവില; സര്‍ക്കാര്‍ പരസ്യം ഒഴിവാക്കാതെ കെഎസ്ആര്‍ടിസി ബസുകള്‍
X

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് പുല്ലുവില. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി പതിച്ച പരസ്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കണമെന്ന് വ്യാഴാഴ്ചയാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ഉത്തരവിട്ടത്. പരസ്യം നീക്കാത്ത നടപടിയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഉത്തരവ് ലംഘനം ബോധ്യപ്പെട്ട പശ്ചാത്തലത്തില്‍ പരസ്യങ്ങള്‍ ഉടന്‍ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ടിക്കാറാം മീണ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നിര്‍ദ്ദേശം നല്‍കിയത്. ഇതേത്തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ബസുകളില്‍ സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ സംബന്ധിച്ച് നല്‍കിയിട്ടുളള പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാര്‍ സൈറ്റുകളിലെ പരസ്യങ്ങള്‍ നീക്കാന്‍ വകുപ്പ് സെക്രട്ടറിമാരോടും നിര്‍ദ്ദേശിച്ചിരുന്നു.

നിര്‍ദേശം ലഭിച്ച് രണ്ടുദിവസം പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കുന്നതില്‍ വലിയ വീഴ്ചയാണ് കെഎസ്ആര്‍ടിസി അധികൃതര്‍ നടത്തിയിട്ടുള്ളത്. ചുരുക്കം ചില ഡിപ്പോകളിലെ ബസ്സുകളില്‍ നിന്നും പരസ്യം നീക്കിയതൊഴിച്ചാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പടെയുള്ള ഭൂരിഭാഗം ബസ്സുകളിലേയും പരസ്യം ഇതുവരെ നീക്കിയിട്ടില്ല. അതിനിടെ, പരസ്യം നീക്കുന്നതോടെ ബസ്സുകളുടെ ബോഡിയിലെ പെയിന്റ് ഇളകിപ്പോവുമെന്നതിനാല്‍ വീണ്ടും പെയിന്റ് അടിക്കാന്‍ ലക്ഷങ്ങളുടെ ബാധ്യതയാണ് കോര്‍പറേഷന്‍ നേരിടേണ്ടിവരിക.

Next Story

RELATED STORIES

Share it