ജൂലൈ 20ന്റെ ബക്രീദ് അവധി 21ലേക്ക് മാറ്റി
BY NSH19 July 2021 6:25 AM GMT

X
NSH19 July 2021 6:25 AM GMT
തിരുവനന്തപുരം: ജൂലൈ 20ന്റെ ബക്രീദ് പൊതു അവധി 21ലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവായി. ബക്രീദ് പ്രമാണിച്ച് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജൂലൈ 20ന് ചൊവ്വാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. കലണ്ടറില്‍ ചൊവ്വാഴ്ചയാണ് ബക്രീദ് അവധി രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍, കേരളത്തില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തില്‍ ജൂലൈ 21ന് ബലിപെരുന്നാള്‍ നിശ്ചയിച്ച സാഹചര്യത്തിലാണ് പൊതു അവധി ദിനത്തില്‍ മാറ്റംവരുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാളയം ജുമാ മസ്ജിദ് ഇമാം നല്‍കിയ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT