Kerala

ഇടമലയാര്‍ ആനവേട്ടക്കേസ്: പ്രതി തങ്കച്ചിയെ വിട്ടുകിട്ടണമെന്ന് വനംവകുപ്പ് ഹൈക്കോടതിയില്‍

തങ്കച്ചിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനു അനുമതി തേടി കോതമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം നിരസിച്ചു. കല്‍ക്കത്തയിലെ അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് 23 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിലായതിനാല്‍ ഇടപെടാനാവില്ലെന്നു കോതമംഗലം കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഹൈക്കോടതിയെ സമീപിച്ചത

ഇടമലയാര്‍ ആനവേട്ടക്കേസ്: പ്രതി തങ്കച്ചിയെ വിട്ടുകിട്ടണമെന്ന് വനംവകുപ്പ് ഹൈക്കോടതിയില്‍
X

കൊച്ചി: ഇടമലയാര്‍ ആനവേട്ടക്കേസിലെ മുഖ്യ പ്രതികളിലൊരാളായ തങ്കച്ചി(സിന്ധു)യെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു വനംവകുപ്പ് ഹൈക്കോടതിയെ സമീപിച്ചു. കല്‍ക്കത്തയില്‍ മറ്റൊരു കേസില്‍ അറസ്റ്റിലായ സിന്ധു എന്ന തങ്കച്ചിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനു അനുമതി തേടി കോതമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം നിരസിച്ചു. കല്‍ക്കത്തയിലെ അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് 23 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിലായതിനാല്‍ ഇടപെടാനാവില്ലെന്നു കോതമംഗലം കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഹൈക്കോടതിയെ സമീപിച്ചത്.

മലയാറ്റൂര്‍, നേര്യമംഗലം ഭാഗങ്ങളില്‍ നിന്നു നിരവധി ആനകളെ കൊന്നശേഷം കൊമ്പ് കടത്തിക്കൊണ്ടുപോയെന്നാണ് ഇവര്‍ക്കെതിരെുയള്ള പ്രധാന ആരോപണം. കേസിലെ പ്രതിയും തങ്കച്ചിയുടെ മകനുമായ അജീഷിനെ കഴിഞ്ഞദിവസം തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചു ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ഇയാളെ കോടതി വനംവകുപ്പു ഉദ്യോഗസ്ഥരുടെ കസ്റ്റഡില്‍ വിട്ടിരിക്കുകയാണ്. അജീഷിന്റെ കസ്റ്റിഡിയില്‍ ചോദ്യം ചെയ്ത നടപടികളില്‍ നിന്നു കൂടുതല്‍ തെളിവുകള്‍ കണ്ടെത്തണമെങ്കില്‍ തങ്കച്ചിയെ കൂടി കസ്റ്റഡിയില്‍ കിട്ടണമെന്നു വനംവകുപ്പ് വ്യക്തമാക്കി.


Next Story

RELATED STORIES

Share it