You Searched For "forest department"

വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് പരിക്കേറ്റ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ മരിച്ചു

2 Jan 2020 9:27 AM GMT
പാലക്കാട് അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന റെയ്ഞ്ച് ഓഫിസര്‍ ശര്‍മിള (32) യാണ് മരിച്ചത്.

കാലാവസ്ഥാവ്യതിയാനം: ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പഠനാവസരമൊരുക്കി വനംവകുപ്പ്

17 Sep 2019 2:56 PM GMT
സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ 11 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുത്ത അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് വിദഗ്ധ പരിശീലനത്തിന് അവസരം ലഭിച്ചത്. വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു പ്രവേശനം സംബന്ധിച്ച അറിയിപ്പുകള്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറി.

മഴക്കെടുതി: വനംവകുപ്പിലും ജാഗ്രതാ നിര്‍ദേശം; കണ്‍ട്രോള്‍ റൂം തുടങ്ങി

8 Aug 2019 6:41 PM GMT
മേപ്പാടിയില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ വനം ഉദ്യോഗസ്ഥരുടെ വന്‍സംഘം സേവനം നടത്തിവരികയാണ്. ഉരുള്‍പൊട്ടലുകളുണ്ടാവുന്ന സാഹചര്യത്തില്‍ വനവാസി സമൂഹത്തിന് ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുടിനീരില്ലാതെ പക്ഷികള്‍: വീടുകളില്‍ വെള്ളം കരുതണമെന്ന് വനംവകുപ്പ്

12 April 2019 1:36 PM GMT
കടുത്ത വേനല്‍ ചൂടിൽ പക്ഷികള്‍ ചത്തൊടുങ്ങുന്നതായി സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറിയിപ്പ്.

ഇടമലയാര്‍ ആനവേട്ടക്കേസ്: പ്രതി തങ്കച്ചിയെ വിട്ടുകിട്ടണമെന്ന് വനംവകുപ്പ് ഹൈക്കോടതിയില്‍

29 March 2019 12:35 PM GMT
തങ്കച്ചിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനു അനുമതി തേടി കോതമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം നിരസിച്ചു. കല്‍ക്കത്തയിലെ അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് 23 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിലായതിനാല്‍ ഇടപെടാനാവില്ലെന്നു കോതമംഗലം കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഹൈക്കോടതിയെ സമീപിച്ചത

ഇടമലയാര്‍ ആനവേട്ട കേസ്: തങ്കച്ചിയും മകനും പിടിയില്‍; ഇനി കൂടുതല്‍ ചുരുളഴിയും

28 March 2019 2:28 AM GMT
തങ്കച്ചി പിടിയിലായതോടെ രാജ്യാന്തര ബന്ധമുള്ള ആനവേട്ട കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കേരളത്തില്‍ നിന്നും വേട്ടയാടുന്ന കാട്ടാനകളുടെ കൊമ്പ് ശില്‍പ്പങ്ങളാക്കി നീപ്പാള്‍ വഴി വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് തങ്കച്ചി. കോടികളുടെ ആനക്കൊമ്പ് കേസില്‍ 46ാം പ്രതിയായ തങ്കച്ചി വര്‍ഷങ്ങളായി കല്‍ക്കത്തയില്‍ ഒളിവില്‍ കഴിയുകയായിരുന്നു

പെരിന്തല്‍മണ്ണ പട്ടിക്കാട്ടെ പുലി ഭീതി; വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചു

24 March 2019 9:02 AM GMT
നാട്ടുകാരുടെ ഭീതിയകറ്റാനും പുലിയുടെ സാന്നിധ്യം ഉറപ്പാക്കാനുമായി കണ്യാലയിലെ കാഞ്ഞിരംപാറ ക്വാറിക്കുസമീപമാണ് രണ്ടു കാമറകള്‍ സ്ഥാപിച്ചത്.

പുലി ഭീതിയില്‍ പട്ടിക്കാടും മണ്ണാര്‍മലയും; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

19 March 2019 5:00 PM GMT
കരുവാരക്കുണ്ട് റെയ്ഞ്ച് ഓഫിസറടക്കം നാലുപേരടങ്ങുന്ന സംഘമാണ് പട്ടിക്കാട് പതിനെട്ടിലും കണ്ണ്യാലയിലും പുലിയെ കണ്ടതായി പറയുന്ന കാഞ്ഞിരംപാറ ക്വാറിക്കു മുകളിലെ കാടുകളിലും തിരച്ചില്‍ നടത്തിയത്.

മല്ലീശ്വരന്‍മുടിയില്‍ കാട്ടുതീ: വനംവകുപ്പ് ഹെലികോപ്റ്റര്‍ സഹായം തേടി

16 March 2019 12:28 PM GMT
വനപാലകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ദുര്‍ഘടമേഖലയായതിനാല്‍ ആകാശമാര്‍ഗം മാത്രമേ ഫലപ്രദമായി തീയണയ്ക്കാന്‍ കഴിയുകയുള്ളൂവെന്നതിനാലാണ് ഹെലികോപ്റ്റര്‍ സഹായം ആവശ്യപ്പെട്ടത്.

ഇടമലയാര്‍ ആനവേട്ടക്കേസ്: കല്‍ക്കത്തയില്‍ പിടിയിലായ പിതാവിനെയും മകളെയും കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അപേക്ഷയുമായി വനം വകുപ്പ്

14 March 2019 3:04 AM GMT
2015ല്‍ ഇടമലയാര്‍ തുണ്ടം റേഞ്ചില്‍ നടന്ന ആനക്കൊമ്പ് കടത്ത് കേസില്‍ അന്ന് 360 കിലോയുടെ ആനക്കൊമ്പും ശില്‍പ്പങ്ങളുമാണ് കേരള വനംവകുപ്പ് പിടികൂടിയത്. കേസില്‍ 51 പ്രതികളെ ഡല്‍ഹിയില്‍ നിന്നും പിടികൂടുകയും ചെയ്തു. എന്നാല്‍ സുധീഷിനെയും അമിതയെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവരെ പിടികൂടുന്നതിനായി വനംവകുപ്പ് ഡിആര്‍ഐ, സിബിഐ എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു

കാട്ടുതീ പടരാന്‍ സാധ്യത; കൊടികുത്തിമലയില്‍ സഞ്ചാരികള്‍ക്ക് നിരോധനം

23 Feb 2019 6:00 PM GMT
വേനലായതോടെ ഉണങ്ങിയ പുല്‍കാടുകള്‍ നിറഞ്ഞ അമ്മിനിക്കാടന്‍ മലനിരകളില്‍ കാട്ടുതീ പടരാന്‍ സാധ്യത കൂടുതലായതിനാലാണിത്.

കേന്ദ്ര വനം- പരിസ്ഥിതി വകുപ്പില്‍ പത്താംക്ലാസുകാര്‍ക്ക് അവസരം

3 Jan 2019 4:57 PM GMT
കേന്ദ്ര വനം- പരിസ്ഥിതി വകുപ്പിനു കീഴിലുള്ള 180 ഒഴിവിലേക്ക് (പ്യൂണ്‍, വാച്ച്മാന്‍, ടിക്കറ്റ് കലക്ടര്‍ തുടങ്ങിയവ) ഇപ്പോള്‍ അപേക്ഷിക്കാം.
Share it
Top