Latest News

മാളയില്‍ നാട്ടുകാര്‍ക്കും മൃഗങ്ങള്‍ക്കും ഭീഷണിയായ കുറുക്കനെ വനംവകുപ്പ് കൂട്ടിലാക്കി

മാളയില്‍ നാട്ടുകാര്‍ക്കും മൃഗങ്ങള്‍ക്കും ഭീഷണിയായ കുറുക്കനെ വനംവകുപ്പ് കൂട്ടിലാക്കി
X

മാള: കോണത്തുകുന്ന് ചിരട്ടകുന്ന് പ്രദേശത്ത് ജനങ്ങളെ ആക്രമിച്ച് കറങ്ങിനടന്ന കുറുക്കനെ വനംവകുപ്പ് പിടികൂടി കൂട്ടിലാക്കി. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷും സീനിയര്‍ വെറ്റിനറി സര്‍ജ്ജന്‍ ഡോ. ബി അജിത്ബാബുവും വനംവകുപ്പിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചാലക്കുടിയില്‍ നിന്നും ഫോറസ്റ്റ് ഓഫിസര്‍ പി വിജേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് എത്തിയാണ് കുറുക്കനെ പിടികൂടിയത്. വനംവകുപ്പുകാര്‍ പിന്നീട് കുറുക്കനെ വനത്തിലേക്ക് കയറ്റിവിട്ടു.

പേ വിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്ന സംശയത്തില്‍ കുറുക്കന്റെ കടിയേറ്റ മൃഗങ്ങള്‍ നരീക്ഷണത്തിലാണ്.

വനം വകുപ്പ് ഉദ്യോഗസ്ഥരായ ബിജീഷ്, നിധീഷ്, നിധില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സീനിയര്‍ വെറ്റിനറി സര്‍ജ്ജന്‍ ഡോ. ബി അജിത് ബാബു കുറുക്കന്റെ ആരോഗ്യ സ്ഥിതി പരിശോധിച്ചുറപ്പ് വരുത്തി.

കുറുക്കന്‍ കൂട്ടിലായതോടെ നാട്ടുകാര്‍ക്ക് ആശ്വാസമായിരിക്കയാണ്.

Next Story

RELATED STORIES

Share it