- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്ന് സ്വപ്‌നയുടെ മൊഴിയുണ്ടെന്ന് ഇ ഡി
ക്രൈംബ്രാഞ്ചിന്റെ കേസിനെതിരെ ഇ ഡി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇ ഡി സ്വപ്‌നയുടെ മൊഴി ഹാജരാക്കിയത്.ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജിന്റെ ശാഖ ഷാര്‍ജയില്‍ തുടങ്ങാന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ശ്രമിച്ചിരുന്നുവെന്ന് സ്വപ്ന മൊഴിനല്‍കിയതായി ഇ ഡി വ്യക്തമാക്കുന്നു. കോളജ് തുടങ്ങാനായി ഭൂമി അടക്കം കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നുവെന്ന് സ്വപ്ന മൊഴി നല്‍കിയതായി ഇ ഡി വ്യക്തമാക്കുന്നു

കൊച്ചി: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുണ്ടെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍.ക്രൈംബ്രാഞ്ചിന്റെ കേസിനെതിരെ ഇ ഡി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇ ഡി സ്വപ്‌നയുടെ മൊഴി ഹാജരാക്കിയത്.ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജിന്റെ ശാഖ ഷാര്‍ജയില്‍ തുടങ്ങാന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ശ്രമിച്ചിരുന്നുവെന്ന് സ്വപ്ന മൊഴിനല്‍കിയതായി ഇ ഡി വ്യക്തമാക്കുന്നു. കോളജ് തുടങ്ങാനായി ഭൂമി അടക്കം കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നുവെന്ന് സ്വപ്ന മൊഴി നല്‍കിയതായി ഇ ഡി വ്യക്തമാക്കുന്നു.
ഭൂമി കണ്ടെത്തുന്നതിനായി ഷാര്‍ജ ഭരണാധികാരിയുമായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോവളത്ത് വെച്ച് അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയെന്നും കൂടിക്കാഴ്ചയില്‍ വാക്കാല്‍ ഇതിനുള്ള സഹായം ഉറപ്പു നല്‍കിയെന്നും സ്വപ്ന മൊഴി നല്‍കിയതായി ഇ ഡി വ്യക്തമാക്കുന്നു.പിന്നീട് ഇതിന്റെ ഭാഗമായി സ്പീക്കര്‍ വിദേശത്ത് സന്ദര്‍ശനം നടത്തി സ്ഥലം ലഭ്യമാക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി സ്വപ്‌ന പറഞ്ഞതായും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.
പൊന്നാനി സ്വദേശി ലഫീറിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് മിഡില്‍ ഈസ്റ്റ് കോളജ്.തിരുവനന്തപുരം സ്വദേശി കിരണിനും അതില്‍ പങ്കാളിത്തമുണ്ടെന്നും ഇ ഡി വ്യക്തമാക്കുന്ന.ഇവരുടെ സഹായത്തോടെ യുഎഇയില്‍ ബ്രാഞ്ച് തുടങ്ങാനാണ് ശ്രീരാമകൃഷ്ണന്‍ ശ്രമിച്ചതെന്നും ഇ ഡി വ്യക്തമാക്കുന്നു.മിഡില്‍ ഈസ്റ്റ് കോളജില്‍ ശ്രീരാമകൃഷ്ണന് നിക്ഷേപം ഉളളതായി സ്വപ്‌ന വെളിപ്പെടുത്തിയെന്നും ഇ ഡി വ്യക്തമാക്കുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















