Kerala

എസ്‌കെഎസ്എസ്എഫ് കൊടി അഴിപ്പിച്ച സംഭവം: സിപിഎമ്മിന്റെ ഫാഷിസ്റ്റ് മനോഭാവമെന്ന് പോപുലര്‍ ഫ്രണ്ട്

എസ്‌കെഎസ്എസ്എഫ് കൊടി അഴിപ്പിച്ച സംഭവം: സിപിഎമ്മിന്റെ ഫാഷിസ്റ്റ് മനോഭാവമെന്ന് പോപുലര്‍ ഫ്രണ്ട്
X

കാസര്‍കോട്: ചീമേനി ചാനടുക്കത്ത് കഴിഞ്ഞദിവസം എസ്‌കെഎസ്എസ്എഫ് പതാക ദിനത്തില്‍ കൊടിനാട്ടിയപ്പോള്‍ അഴിപ്പിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തത് സിപിഎമ്മിന്റെ ഫാഷിസ്റ്റ് മനോഭാവമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.

നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡോ. സി ടി സുലൈമാന്‍ അധ്യക്ഷത വഹിച്ചു.

Next Story

RELATED STORIES

Share it