തിരയില്‍പ്പെട്ട നാല് വിദ്യാര്‍ഥികളും മരിച്ചു

ബീമാപള്ളി സ്വദേശികളായ നവാബ് ഖാന്‍, ബിസ്മില്ലാ ഖാന്‍, റമീസ് ഖാന്‍, ഇബ്രാഹിം എന്നിവരാണ് മരിച്ചത്.

തിരയില്‍പ്പെട്ട നാല് വിദ്യാര്‍ഥികളും മരിച്ചു

തിരുവനന്തപുരം: അമ്പലത്തറ ഇടയാര്‍ പൊഴിക്കരയില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ നാല് വിദ്യാര്‍ഥികളും മരിച്ചു. ബീമാപള്ളി സ്വദേശികളായ നവാബ് ഖാന്‍, ബിസ്മില്ലാ ഖാന്‍, റമീസ് ഖാന്‍, ഇബ്രാഹിം എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം തിരയില്‍പ്പെട്ട ജസീര്‍ ഖാനെ മല്‍സ്യ തൊഴിലാളികള്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു.

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ഏഴംഗ സംഘം പൊഴിക്കരയില്‍ എത്തിയത്. ഇതില്‍ അഞ്ച് പേര്‍ കടലില്‍ ഇറങ്ങി കുളിക്കുന്നതിനിടെ തിരയില്‍പെടുകയായിരുന്നു. വിദ്യാര്‍ഥികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മല്‍സ്യ തൊഴിലാളികള്‍ ഇബ്രാഹിമിനേയും ജസീര്‍ഖാനെയും കരക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇബ്രാഹിം മരിക്കുകയായിരുന്നു. ജസീര്‍ഖാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.


RELATED STORIES

Share it
Top