Kerala

181 യാത്രക്കാരുമായി ദോഹ-തിരുവനന്തപുരം വിമാനമെത്തി

96 സ്ത്രീകളും 85 പുരുഷന്‍മാരും 15 ഗര്‍ഭിണികളും പത്ത് വയസില്‍ താഴെയുള്ള 20 കുട്ടികളും (12 പെണ്‍കുട്ടികളും 8 ആണ്‍കുട്ടികളും) അറുപത് വയസിന് മുകളിലുള്ള 25 പേരും (11 സ്ത്രീകളും 14 പുരുഷന്മാരും) ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

181 യാത്രക്കാരുമായി ദോഹ-തിരുവനന്തപുരം വിമാനമെത്തി
X

തിരുവനന്തപുരം: 181 യാത്രക്കാരുമായി ദോഹ-തിരുവനന്തപുരം വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് വിമാനം ലാന്റ് ചെയ്തത്. 96 സ്ത്രീകളും 85 പുരുഷന്‍മാരും 15 ഗര്‍ഭിണികളും പത്ത് വയസില്‍ താഴെയുള്ള 20 കുട്ടികളും (12 പെണ്‍കുട്ടികളും 8 ആണ്‍കുട്ടികളും) അറുപത് വയസിന് മുകളിലുള്ള 25 പേരും (11 സ്ത്രീകളും 14 പുരുഷന്മാരും) ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം: തിരുവനന്തപുരം 43, കൊല്ലം 48, പത്തനംതിട്ട 23, ആലപ്പുഴ 16, കോട്ടയം 1, എറണാകുളം 8, തൃശൂര്‍ 7, പാലക്കാട് 2, വയനാട് 1, കോഴിക്കോട് 2, മലപ്പുറം 1, കണ്ണൂര്‍ 3, കാസര്‍ഗോഡ് 4. തമിഴ്‌നാട്ടില്‍ നിന്ന് 20ഉം കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും വിമാനത്തിലുണ്ടാടായിരുന്നു. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് വിശദമായ ആരോഗ്യ പരിശോധന നടത്തി. ആര്‍ക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രോഗം ബാധിച്ചയാളുമായി വിദേശത്തു വച്ച് സമ്പര്‍ക്കമുണ്ടായ ഒരു യാത്രക്കാരനെയും പൂര്‍ണ ഗര്‍ഭിണിയായ ഒരു സ്ത്രീയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യാത്രക്കാരുടെ പരിശോധനുടെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ അതിവേഗത്തില്‍ ശരീരോഷ്മാവ് കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ഫെയ്‌സ് ഡിറ്റക്ഷന്‍ ക്യാമറകള്‍ നേരത്തേ തന്നെ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. വിവിധ ജില്ലകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, പെയ്ഡ് ക്വാറന്റൈന്‍ സംവിധാനം ആവശ്യമുള്ളവര്‍ക്കായി പത്ത് സ്ഥലങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it