Kerala

പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ പോലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തരുതെന്ന് ഡിജിപിയുടെ നിര്‍ദേശം

ഇതിനെതിരെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ പോലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തരുതെന്ന്  ഡിജിപിയുടെ നിര്‍ദേശം
X

തിരുവനന്തപുരം: പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ ഇനി മുതല്‍ പോലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സ്ത്രീകളെ പോലിസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന ചട്ടം കര്‍ശനമായി പാലിക്കണമെന്നും ഇതിനെതിരെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെ മൊഴിയെടുക്കാനും മറ്റും പോലിസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നിര്‍ദേശം പോലിസ് മേധാവി നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it