- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വസ്‌തു സംബന്ധമായ എല്ലാവിവരവും ഇനിമുതൽ ഓൺലൈനിൽ പരിശോധിക്കാം
തണ്ടപ്പേർ വിവരങ്ങളും ഡിജിറ്റൈസ് ചെയ്‌ത് ഭൂരേഖയുമായി യോജിപ്പിക്കും. ആകെയുള്ള 1664 വില്ലേജുകളിൽ 1649ലും അടിസ്ഥാന ഭൂനികുതി രജിസ്റ്റർ ഡിജിറ്റൈസ് ചെയ്‌തു. ശേഷിക്കുന്ന 15 വില്ലേജുകളിലെ ഡിജിറ്റൈസേഷൻ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം: ഉടമകൾക്ക് ഇനിമുതൽ വസ്‌തു സംബന്ധമായ എല്ലാവിവരവും ഓൺലൈനിൽ പരിശോധിക്കാം. സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലെയും ഭൂവിവരങ്ങൾ ആറ് മാസത്തിനുള്ളിൽ ഡിജിറ്റൈസ് ചെയ്യും. ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ ഈ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്താനുമാകും. സംസ്ഥാനത്ത് ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കംപ്യൂട്ടർവൽകരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. റീസർവേ പൂർത്തിയായതുൾപ്പെടെ എല്ലാ വില്ലേജുകളിലെയും ഭൂവിവരങ്ങൾ ഘട്ടംഘട്ടമായി ഡിജിറ്റൈസ് ചെയ്യും.
റീസർവേ പൂർത്തിയായ വില്ലേജുകളിലെ അടിസ്ഥാന ഭൂനികുതി രജിസ്റ്റർ ഡിജിറ്റൈസ് ചെയ്‌ത് ഓൺലൈൻ സേവനങ്ങളായ ഇ-പോക്കുവരവിലൂടെയും ഇ-പെയ്‌മെന്റിലൂടെയും ഭൂനികുതി ശേഖരിക്കുന്നതാണ് ആദ്യഘട്ടം. തണ്ടപ്പേർ വിവരങ്ങളും ഡിജിറ്റൈസ് ചെയ്‌ത് ഭൂരേഖയുമായി യോജിപ്പിക്കും. ആകെയുള്ള 1664 വില്ലേജുകളിൽ 1649ലും അടിസ്ഥാന ഭൂനികുതി രജിസ്റ്റർ ഡിജിറ്റൈസ് ചെയ്‌തു. ശേഷിക്കുന്ന 15 വില്ലേജുകളിലെ ഡിജിറ്റൈസേഷൻ പുരോഗമിക്കുകയാണ്.
റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകൾ ഭൂമി സംബന്ധമായി നൽകുന്ന സേവനങ്ങൾ പരസ്‌പരം ബന്ധിപ്പിച്ചുള്ള സംയോജിത ഓൺലൈൻ പോക്കുവരവ് സംവിധാനം 1549 വില്ലേജുകളിലുണ്ട്. പദ്ധതിയിലൂടെ ഇതിനകം 74 ലക്ഷം പോക്കുവരവുകൾ പൂർത്തിയാക്കി. ഈ സംവിധാനമുള്ള വില്ലേജുകളിൽ ഓൺലൈനിലൂടെ നികുതിയും ഒടുക്കാം. കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലും ഇ - പോസ് മെഷീനുകൾ സ്ഥാപിക്കും. ജി.പി.എസ് മാപ്പിംഗിലൂടെ ജി.ഐ.എസ് അധിഷ്ഠിതമായ സംയോജിത ലാൻഡ് ഇൻഫർമേഷൻ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ മണക്കാട് വില്ലേജിൽ ജി.ഐ.എസ് മാപ്പിംഗും ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളും സോഫ്ട്‌വെയർ ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















