Kerala

സ്വയം വിരമിക്കാന്‍ അപേക്ഷ; ജേക്കബ് തോമസിനോട് സര്‍ക്കാര്‍ വിശദീകരണം തേടി

നോട്ടീസ് പീരിയഡില്‍ ഇളവ് വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം ചോദിച്ചു. ഈ മെയില്‍ വഴി അപേക്ഷ അയച്ചതിലും മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വയം വിരമിക്കാന്‍ അപേക്ഷ; ജേക്കബ് തോമസിനോട് സര്‍ക്കാര്‍ വിശദീകരണം തേടി
X

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് സര്‍ക്കാര്‍. നോട്ടീസ് പീരിയഡില്‍ ഇളവ് വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം ചോദിച്ചു. ഇളവ് അനുവദിക്കുന്നതിന് കാരണം ബോധിപ്പിക്കണമെന്ന് പൊതുഭരണവകുപ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മെയില്‍ വഴി അപേക്ഷ അയച്ചതിലും മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇമെയില്‍ കത്ത് പരിഗണിക്കാന്‍ കഴിയില്ലെന്നും കൈയൊപ്പുള്ള കത്തുനല്‍കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഇമെയില്‍ വഴിയും സ്പീഡ് പോസ്റ്റ് വഴിയും ഇക്കാര്യം ജേക്കബ് തോമസിന് അറിയിച്ചിട്ടുണ്ട്. ദൂതന്‍ വഴിയും മറുപടി നല്‍കി.

കഴിഞ്ഞ 22നാണ് ഇമെയില്‍ വഴി സ്വയം വിരമിക്കലിന് ജേക്കബ് തോമസ് അപേക്ഷ നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി-20 കൂട്ടായ്മയുടെ ഭാഗമായി ചാലക്കുടിയില്‍ മല്‍സരിക്കുന്നതിന്റെ ഭാഗമായാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയതെന്നാണ് സൂചന. സസ്‌പെന്‍ഷിലായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ല. സ്വയം വിരമിക്കലിന് മൂന്നുമാസത്തെ മൂന്‍കൂര്‍ നോട്ടീസും നല്‍കണം. സസ്‌പെന്‍ഷനിലായതിനാല്‍ നോട്ടീസ് പീരിയഡില്‍ ഇളവുനല്‍കാന്‍ സംസ്ഥാനത്തിന് കഴിയില്ല. കത്ത് കേന്ദ്രപഴ്‌സനല്‍ മന്ത്രാലയത്തിന് കൈമാറും. കേന്ദ്രനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാവും സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുക. ഇതിനു കാലതാമസം നേരിടുമെന്നതിനാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാനുള്ള സാധ്യതയ്ക്കും മങ്ങലേറ്റിട്ടുണ്ട്.

Next Story

RELATED STORIES

Share it