Kerala

സിഐ, എസ്ഐമാരുടെ അധികാരങ്ങള്‍ മാറ്റുന്നു; യോഗം വിളിച്ച് ഡിജിപി

സിഐമാരുടെ ചുമതല നിലനിര്‍ത്തിക്കൊണ്ട് തന്നെ പല അധികാരങ്ങളും എസ്ഐമാര്‍ക്ക് തിരികെ നല്‍കാനാണ് ആലോചന.

സിഐ, എസ്ഐമാരുടെ അധികാരങ്ങള്‍ മാറ്റുന്നു; യോഗം വിളിച്ച് ഡിജിപി
X

തിരുവനന്തപുരം: സിഐ, എസ്ഐമാരുടെ അധികാരങ്ങള്‍ പുനര്‍നിശ്ചയിക്കാന്‍ ആലോചന. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്റ്റേഷനുകളുടെ ചുമതലയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരുടെയും യോഗം ഡിജിപി വിളിച്ചു. ഇന്ന് തൃശ്ശൂര്‍ പോലീസ് അക്കാദമിയിലാണ് യോഗം.

അടുത്തിടെയാണ് എസ്ഐമാരില്‍ നിന്ന് സ്റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്ക് നല്‍കിയത്. സംസ്ഥാനത്തെ അറുപത് ശതമാനം പോലിസ് സ്റ്റേഷനുകളിലും കഴിഞ്ഞവര്‍ഷം പരിഷ്‌കാരം നടപ്പാക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച ഫലം ഈ മാറ്റംകൊണ്ട് ലഭിക്കുന്നില്ലെന്നാണ് സേനയില്‍ നിന്നു തന്നെ പരാതി ഉയര്‍ന്നിരിക്കുന്നത്.

അധികാരം കുറഞ്ഞതോടെ പല എസ്ഐമാരും മടിയന്മാരായി. ക്രമസമാധാനപാലനം മുതല്‍ കുറ്റാന്വേഷണം വരെ മുഴുവന്‍ ജോലിയും സിഐമാരുടെ മാത്രം ഉത്തരവാദിത്വമായി. സിഐമാരില്ലാത്ത സമയത്ത് സ്റ്റേഷനില്‍ ലഭിക്കുന്ന പല പരാതികളും സ്വീകരിക്കാന്‍ പോലും മണിക്കൂറുകളുടെ കാലതാമസമെടുക്കുന്നതായും പരാതി ഉയര്‍ന്നു. ഇവയെല്ലാം പരാതിയായി ഉയര്‍ന്നതോടെയാണ് ഡിജിപി സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

സ്റ്റേഷനുകളുടെ അടിസ്ഥാനസൗകര്യവികസനമാണ് അജണ്ടയെങ്കിലും പരിഷ്‌കാരം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ ചര്‍ച്ചചെയ്യും. സിഐമാരുടെ ചുമതല നിലനിര്‍ത്തിക്കൊണ്ട് തന്നെ പല അധികാരങ്ങളും എസ്ഐമാര്‍ക്ക് തിരികെ നല്‍കാനാണ് ആലോചന.

Next Story

RELATED STORIES

Share it