Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ നിയമനം വൈകുന്നതിനെതിരെ ഹൈക്കോടതി

ദേവസ്വം കമ്മീഷണറായിരുന്ന എ വാസുവിന്റെ കാലാവധി 6 മാസത്തേക്ക് സര്‍ക്കാര്‍ നേരത്തെ നീട്ടി നല്‍കിയിരുന്നു. ഈ കാലാവധി കഴിഞ്ഞിട്ടും മറ്റാരെയും നിയമിച്ചില്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ നിയമനം വൈകുന്നതിനെതിരെ ഹൈക്കോടതി
X

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ ദേവസ്വം കമ്മീഷണറെ നിയമിക്കാത്തതിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിമര്‍ശനം. ഉടന്‍ സ്ഥിരം നിയമനം നടത്തിയില്ലെങ്കില്‍ ജില്ലാ ജഡ്ജി റാങ്കിലുള്ളയാളെ കോടതിയിടപെട്ട് നിയമിക്കുമെന്ന് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ദേവസ്വം കമ്മീഷണറായിരുന്ന എ വാസുവിന്റെ കാലാവധി 6 മാസത്തേക്ക് സര്‍ക്കാര്‍ നേരത്തെ നീട്ടി നല്‍കിയിരുന്നു. എന്നാല്‍ ഈ കാലാവധി കഴിഞ്ഞിട്ടും മറ്റാരെയും നിയമിച്ചില്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനമുണ്ടായത്. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളും പരിഗണിക്കുന്നത് ദേവസ്വം ബഞ്ച് തിങ്കളാഴ്ചത്തേക്ക് മാറ്റി.

Next Story

RELATED STORIES

Share it