ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഓഫിസുകള്‍ ഫെബ്രുവരി 15 മുതല്‍ ഇ- ഓഫിസിലേക്ക്

കോഴിക്കോട്: ഭക്ഷ്യപൊതുവിതരണ വകുപ്പിനു കീഴിലുള്ള എല്ലാ ഓഫിസുകളും ഫെബ്രുവരി 15 മുതല്‍ പൂര്‍ണമായും ഇ- ഓഫിസ് സംവിധാനത്തിലേക്ക്. 101 ഓഫിസുകളാണ് വകുപ്പിനു കീഴില്‍ സംസ്ഥാനത്തുള്ളത്. ഇ- ഓഫിസിലേക്കു മാറുന്നതോടെ എന്‍ഡ് ടു എന്‍ഡ് കംപ്യൂട്ടറൈസേഷന്‍ പൂര്‍ണമായി നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യവകുപ്പായി പൊതുവിതരണ വകുപ്പ് മാറും. റേഷന്‍ വിതരണം, ഭക്ഷ്യധാന്യങ്ങളുടെ അലോക്കേഷന്‍, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, റേഷന്‍ കാര്‍ഡ് അപേക്ഷ സ്വീകരണം, വിതരണം തുടങ്ങിയവ നിലവില്‍ ഓണ്‍ലൈനായാണു നടക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ട്രാന്‍സ്‌പെരന്‍സി പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം. ഇതിന് പുറമേയാണ് എല്ലാ ഓഫിസുകളിലും ഇ- ഓഫിസ് സംവിധാനം നടപ്പാക്കുന്നത്.
ഇ- ഓഫിസ് സംവിധാനത്തിലൂടെ സിആര്‍ഒ, ടിഎസ്ഒ, ഡിഎസ്ഒ, ഡിവൈസിആര്‍ എന്നിവര്‍ക്ക് കമ്മീഷണര്‍, ഡയറക്ടര്‍ തുടങ്ങിയവര്‍ക്കു നേരിട്ട് ഫയലുകള്‍ അയക്കാനും വേഗത്തില്‍ തീരുമാനമെടുക്കാനും കഴിയും. തപാലുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കാലതാമസം കുറയ്ക്കാനാവും. ഓരോ ഫയലിന്റെയും നിലവിലെ സ്ഥിതി മനസ്സിലാക്കാം. പേപ്പര്‍ രഹിതമായി ഫയലുകള്‍ കൈകാര്യം ചെയ്യുന്നതുവഴി പേപ്പറിന്റെ അമിത ഉപയോഗം കുറയ്ക്കാനാവും. വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് മുഖേന എവിടെ ഇരുന്നും ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നതും ഇ- ഓഫിസ് സംവിധാനത്തിന്റെ ഗുണമാണെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
RELATED STORIES
നബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര് കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര് പ്രതികള്; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMT