- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് നിയന്ത്രണവുമായി ഫിഷറീസ് വകുപ്പ്
തൃശൂര്‍ ജില്ലയില്‍ തന്നെ നൂറോളം ജനുസ്സില്‍പ്പെടുന്ന ഉള്‍നാടന്‍ മത്സ്യയിനങ്ങള്‍ കണ്ടുവരുന്നുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ ഒറ്റയ്‌ക്കോ കൂട്ടമായോ വരുന്ന അത്തരം മത്സ്യങ്ങളെ പിടിച്ചെടുക്കുന്ന രീതിയാണ് നിലവില്‍ കണ്ടുവരുന്നത്.

തൃശൂര്‍: മഴക്കാലത്ത് പാടശേഖരങ്ങളിലും തോടുകളിലും വ്യാപകമായി നടക്കുന്ന മത്സ്യബന്ധനത്തില്‍ നിയന്ത്രണവുമായി ഫിഷറീസ് വകുപ്പ.് പ്രജനന സമയമായതിനാല്‍ മുട്ടയിടാറായ മത്സ്യങ്ങളാണ് കൂട്ടമായി താഴ്ച്ച കുറവുള്ള സ്ഥലം തേടി പാടശേഖരങ്ങളുടെ ഓരങ്ങളില്‍ എത്തുന്നത്. അവയെ പിടിക്കുന്നത് മത്സ്യസമ്പത്തിന് തന്നെ ഭീഷണിയാണ്. ഇക്കാര്യത്തിലെ ഗൗരവം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ഫിഷറീസ് വകുപ്പ് മത്സ്യബന്ധനമത്സ്യകൃഷി നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്.
തൃശൂര്‍ ജില്ലയില്‍ തന്നെ നൂറോളം ജനുസ്സില്‍പ്പെടുന്ന ഉള്‍നാടന്‍ മത്സ്യയിനങ്ങള്‍ കണ്ടുവരുന്നുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ ഒറ്റയ്‌ക്കോ കൂട്ടമായോ വരുന്ന അത്തരം മത്സ്യങ്ങളെ പിടിച്ചെടുക്കുന്ന രീതിയാണ് നിലവില്‍ കണ്ടുവരുന്നത്. വൈദ്യുതി ഉപകരണങ്ങളും വിഷാംശങ്ങളും സ്‌ഫോടകവസ്തുക്കള്‍ മത്സ്യങ്ങളെ കൂട്ടക്കുരുതി നടത്തി പിടിച്ചെടുക്കുന്നവരുമുണ്ട്. കാലക്രമത്തില്‍ മത്സ്യ സമ്പത്തിന്റെ സമ്പൂര്‍ണ്ണ നാശത്തിലേക്കാണ് ഇവ വഴി വയ്ക്കുന്നതെന്ന് ഫിഷറീസ് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.
മത്സ്യബന്ധന ഉരുക്കള്‍, സ്വതന്ത്ര വലകള്‍, സ്ഥാപന വലകള്‍, അക്വാകള്‍ച്ചര്‍ പ്രദേശം, ചെമ്മീന്‍വാറ്റ് പ്രദേശങ്ങള്‍, ഹാച്ചറികള്‍ എന്നിവ നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിച്ച് ലൈസന്‍സ് എടുക്കേണ്ടതാണ്. 2010 ലെ കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്ട് പ്രകാരം ലൈസന്‍സ് ഇല്ലാതെയുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ഏതൊരു സ്വകാര്യ ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തുന്നതിനുള്ള അവകാശം അവയുടെ ഉടമയില്‍ നിക്ഷിപ്തമായിരിക്കുന്നതും അത്തരം പ്രദേശങ്ങള്‍ ഉടമസ്ഥര്‍ക്കോ വ്യക്തികള്‍ക്കോ സംഘങ്ങള്‍ക്കോ മത്സ്യത്തൊഴിലാളികള്‍ക്കോ പാട്ടത്തിന് നല്‍കാവുന്നതുമാണ്.
രാത്രികാലങ്ങളില്‍ മത്സ്യങ്ങളെ ആകര്‍ഷിച്ചു പിടിക്കുന്നതിനായി 100 വാട്ട്‌സില്‍ കൂടുതല്‍ ശക്തിയുള്ള വിളക്കുകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്താന്‍ പാടില്ല. സഞ്ചാരത്തിന് തടസ്സമാകുന്ന രീതിയിലോ ജലാശയത്തിലെ പകുതിയിലധികം ഭാഗം തടസ്സപ്പെടുന്ന വിധമോ മത്സ്യബന്ധനം പാടുള്ളതല്ല. കൂടാതെ കണ്ടല്‍ പ്രദേശങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, വനപ്രദേശങ്ങള്‍ എന്നിവയിലും മത്സ്യബന്ധനത്തിന് അനുവാദമില്ല. പാരിസ്ഥിതിക അവസ്ഥയ്ക്ക് തടസമാകുന്ന വിധത്തില്‍ വലകളില്‍ യന്ത്രവല്‍ക്കരണം നടത്താന്‍ പാടില്ലാത്തതാണ്. നിയമലംഘനം ശിക്ഷാര്‍ഹവും അത്തരക്കാര്‍ക്കെതിരെ പിഴ ഈടാക്കുന്നതുമാണെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















