Kerala

വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിടനികുതി ഒഴിവാക്കണമെന്ന ആവശ്യം: മനുഷ്യാവകാശ കമ്മീഷന്‍വിശദീകരണം തേടി

മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാ കൗണ്‍സിലറുമായ തമ്പി സുബ്രഹ്മണ്യന്‍ നല്‍കിയ പരാതിയിലാണ് നടപടി. 90 ശതമാനം സ്ഥാപനങ്ങളും വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ചില കെട്ടിട ഉടമകള്‍ മാത്രം ലോക്ക് ഡൗണ്‍ സമയത്ത് വാടക ഇളവ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ലൈസന്‍സ് ഫീസും കെട്ടിട നികുതിയും 2020 ഏപ്രില്‍ മുതല്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഭൂരിപക്ഷം സ്ഥാപന ഉടമകളും കടം വാങ്ങിയാണ് കച്ചവടം ചെയ്യുന്നത്

വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിടനികുതി ഒഴിവാക്കണമെന്ന ആവശ്യം: മനുഷ്യാവകാശ കമ്മീഷന്‍വിശദീകരണം തേടി
X

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെയും വര്‍ക്ക് ഷോപ്പുകള്‍ അടക്കമുള്ള മറ്റ് സ്ഥാപനങ്ങളുടെയും 2021-22 സാമ്പത്തിക വര്‍ഷത്തെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെട്ടിടനികുതിയും ലൈസന്‍സ് ഫീസും ഒഴിവാക്കി നല്‍കണമെന്ന ആവശ്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടു. തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി നാലാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാ കൗണ്‍സിലറുമായ തമ്പി സുബ്രഹ്മണ്യന്‍ നല്‍കിയ പരാതിയിലാണ് നടപടി. 90 ശതമാനം സ്ഥാപനങ്ങളും വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ചില കെട്ടിട ഉടമകള്‍ മാത്രം ലോക്ക് ഡൗണ്‍ സമയത്ത് വാടക ഇളവ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ലൈസന്‍സ് ഫീസും കെട്ടിട നികുതിയും 2020 ഏപ്രില്‍ മുതല്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഭൂരിപക്ഷം സ്ഥാപന ഉടമകളും കടം വാങ്ങിയാണ് കച്ചവടം ചെയ്യുന്നത്. സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നിട്ടും സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ കാലയളവില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ 2021 - 2022 വര്‍ഷത്തെ കെട്ടിട നികുതിയും ലൈസന്‍സ് ഫീസും ഒഴിവാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Next Story

RELATED STORIES

Share it