Kerala

അണക്കെട്ടുകൾ തുറന്നിട്ടും പത്തനംതിട്ടയിലെ നദികളിൽ കാര്യമായി ജലനിരപ്പുയർന്നില്ല

200 ക്യുമെക്സ് വെള്ളം ആണ് നിലവിൽ ഒഴുക്കിവിടുന്നത്. ഇന്ന് പുലർച്ചെ രണ്ട് ഷട്ടറുകൾ 30 സെൻ്റീമീറ്റർ വീതം തുറന്ന പമ്പ അണക്കെട്ടിൽ ഉച്ചയോടെ 45 സെൻ്റിമീറ്റർ ആയി ഉയർത്തി.

അണക്കെട്ടുകൾ തുറന്നിട്ടും പത്തനംതിട്ടയിലെ നദികളിൽ കാര്യമായി ജലനിരപ്പുയർന്നില്ല
X

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അണക്കെട്ടുകളിലെ വെള്ളം തുറന്ന് വിട്ടെങ്കിലും നദികളിൽ കാര്യമായി ജലനിരപ്പുയർന്നിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയതും ആശ്വാസം നൽകുന്നുണ്ട്. എന്നാൽ നദീതീരങ്ങളിൽ അതീവ ജാഗ്രതാ തുടരണമെന്നാണ് നിർദേശം.

മഴ മാറി മാനം തെളിഞ്ഞതോടെ പ്രളയഭയം അകലുകയാണ്. കക്കി ആനത്തേട് അണക്കെട്ടിൽ നിന്ന് ഇന്നലെ തുറന്നു വിട്ട വെള്ളം പ്രതീക്ഷിച്ച അത്ര പ്രതിസന്ധിയുണ്ടാക്കായില്ല. നിലവിലെ ജലനിരപ്പ് വിലയിരുത്തി കക്കി ആനത്തോട് അണക്കെട്ടിൻ്റെ ഷട്ടർ 60 സെൻ്റീമീറ്ററിൽ നിന്ന് 90 ആക്കി ഉയർത്തി.

200 ക്യുമെക്സ് വെള്ളം ആണ് നിലവിൽ ഒഴുക്കിവിടുന്നത്. ഇന്ന് പുലർച്ചെ രണ്ട് ഷട്ടറുകൾ 30 സെൻ്റീമീറ്റർ വീതം തുറന്ന പമ്പ അണക്കെട്ടിൽ ഉച്ചയോടെ 45 സെൻ്റിമീറ്റർ ആയി ഉയർത്തി. പമ്പയിൽ പരമാവധി 10 സെൻ്റീമീറ്റർ വരെയാണ് ജലനിരപ്പ് ഉയരുന്നത്. ആരോഗ്യ മന്ത്രിയുടെ നേത്യത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. അച്ചൻകോവിൽ ആറ്റിൽ നിന്നും വെള്ളം കയറിയ പന്തളം തുമ്പമൺ നരിയാപുരം കടയ്ക്കട് മേഖലകളിൽ വീടുകളിൽ നിന്നും റോഡിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും സമയമെടുക്കുന്നുണ്ട്.

എൻഡിആർഎഫ് സംഘവും മൽസ്യ തൊഴിലാളികളുടെ ബോട്ടുകളും വിവിധ ഇടങ്ങളിലും വിന്യസിച്ചിട്ടുണ്ട്. മണിമല ആറിൻ്റെ തീരത്ത് മല്ലപ്പള്ളി അടക്കമുള്ള മേഖലകളിലും വെള്ളം പൂർണമായും ഇറങ്ങി. തിരുവല്ലയിലെയും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. അമിച്ചകരിയിൽ വെള്ളകെട്ടിൽ വീണ് വയോധികൻ മരിച്ചു. നെടുമ്പുറം വലിയവീട്ടിൽ പറമ്പിൽ രവീന്ദ്രൻ പണിക്കർ ആണ് മരിച്ചത്.

Next Story

RELATED STORIES

Share it