Kerala

ആളുമാറി പോലിസ് മര്‍ദനം: ദലിത് യുവാവ് ആശുപത്രിയില്‍

ആളുമാറി പോലിസ് മര്‍ദനം: ദലിത് യുവാവ് ആശുപത്രിയില്‍
X

ആര്യനാട്: മോഷണക്കേസിലെ പ്രതിയെന്നാരോപിച്ചു ദലിതുയുവാവിനെ ആളുമാറി പോലിസ് മര്‍ദിച്ചതായി പരാതി. ആര്യനാട് ജങ്ഷനില്‍ സ്ത്രീയുടെ ബാഗ് പിടിച്ചുപറിച്ചുവെന്ന പരാതിയില്‍ മഫ്തിയില്‍ അന്വേഷണത്തിനെത്തിയ പോലിസ് ദലിത് ദരിദ്രകുടുംബാംഗമായ ആര്യനാട് പഴയതെരുവ് രാഹുല്‍ ഭവനില്‍ രാഹുലിനെ വീട്ടില്‍ നിന്നു പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് സ്‌റ്റേഷനിലെത്തിച്ച് വിശദമായ സിസിടിവി പരിശോധന നടത്തിയതോടെയാണ് രാഹുല്‍ നിരപരാധിയാണെന്നു വ്യക്തമായത്.

തിരിച്ചറിഞ്ഞ യഥാര്‍ത്ഥ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. മര്‍ദനമേറ്റ രാഹുല്‍ മാനസികമായും ശാരീരികമായും തളര്‍ന്നതിനാല്‍ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. പിന്നീട് ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മറ്റ് ചെയ്ത് ചികില്‍സയിലാണ്. ദലിത് യുവാവിനെ അകാരണമായി വീട്ടില്‍ നിന്നും പിടിച്ചിറക്കി മര്‍ദിച്ച പോലികാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായി പിതാവ് അറിയിച്ചു.

പിതാവിന്റെ പരാതിയില്‍ പറയുന്നതിങ്ങിനെ: 23-03-19 ാം തിയ്യതി ഉച്ചക്ക് ശേഷം എന്റെ വീട്ടില്‍ നാല് പോലിസ് ഉദ്യോഗസ്ഥര്‍ (ആര്യനാട് പോലിസ് സ്‌റ്റേഷന്‍) യൂനിഫോമില്ലാതെ വരികയും ആര്യനാട്ടു നടന്ന പിടിച്ചു പറിയില്‍ സംശയാസ്പദമായി എന്റെ മകനെ പിടിച്ചു കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ എന്റെ മകന്‍ കുറ്റവാളി അല്ല എന്ന് കാണുകയും അത് ജിഡിയില്‍ രേഖപ്പെടുത്തി വിട്ടയക്കുകയും ചെയ്തു. പുറത്തിറങ്ങിയ മകന്‍ എന്നോടു വീട്ടില്‍ വച്ചു പോലിസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ച കാര്യവും ഇത് പുറത്തു പറയരുതെന്നു ഭീഷണിപ്പെടുത്തിയതായും പറഞ്ഞു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആര്യനാട് സിഐക്ക് പരാതി നല്‍കിയെങ്കിലും നാളിതുവരെ അന്വേഷണം ഉണ്ടായില്ല. ഇപ്പോള്‍ മകന്‍ ആര്യനാട് സര്‍കാര്‍ ആശുപത്രിയില്‍ അഡ്മിറ്റാണ്. പട്ടികജാതി വിഭാഗത്തില്‍ പെട്ട എന്റെ മകനെ മര്‍ദിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു അപേക്ഷിക്കുന്നു.

Next Story

RELATED STORIES

Share it