Kerala

കൊച്ചിയോടൊപ്പം സൈക്കിളില്‍ സൈക്കിള്‍ റാലി

നഗരത്തിലെ വിവിധ സൈക്ലിങ് ക്ലബ്ബുകളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്

കൊച്ചിയോടൊപ്പം സൈക്കിളില്‍ സൈക്കിള്‍ റാലി
X

കൊച്ചി:കൊച്ചിയെ സൈക്കിള്‍ സവാരി സൗഹൃദ നഗരമാക്കി മാറ്റുന്നതിനായി ആവിഷ്‌കരിച്ച 'കൊച്ചിയോടൊപ്പം സൈക്കിളില്‍' പദ്ധതിയുടെ ഭാഗമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു. നഗരത്തിലെ വിവിധ സൈക്ലിങ് ക്ലബ്ബുകളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്.


കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മെയിന്‍ ഓഫീസ് പരിസരത്തുനിന്നും ഫ്‌ളാഗ് ഓഫ് ചെയ്ത സൈക്കിള്‍ റാലി തേവര ജംഗ്ഷന്‍ വരെ സഞ്ചരിച്ച് എംജി റോഡിലൂടെ മാധവ ഫാര്‍മസി ജംഗ്ഷന്‍ വഴി ഹൈക്കോര്‍ട്ട് ജംഗ്ഷനിലൂടെ എബ്രഹാം മടമാക്കല്‍ റോഡ് വഴി ക്വീന്‍സ് വാക്ക് വേ പരിസരത്തിലൂടെ സഞ്ചരിച്ച് തിരിച്ച് ഹൈക്കോര്‍ട്ട് വഴി മാധവ ഫാര്‍മസി ജംഗ്ഷന്‍ വഴി 14.5 കിലോമീറ്റര്‍ സഞ്ചരിച്ച് കച്ചേരിപ്പടിയില്‍ അവസാനിച്ചു. ഇരുന്നൂറില്‍ അധികം സൈക്ലിസ്റ്റുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

സിഎസ്എംഎല്‍ സിഇഓ എസ് ഷാനവാസ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിയില്‍ പങ്കെടുത്ത സൈക്ലിംഗ് ക്ലബ് പ്രതിനിധികള്‍ക്ക് മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ഉപഹാരം നല്‍കി.കൊച്ചി നഗരത്തിലെ മുഴുവന്‍ റോഡുകളും സൈക്കിള്‍ സവാരി സൗഹൃദ റോഡുകള്‍ ആക്കി മാറ്റുന്നതിനുള്ള ഒരു വലിയ ലക്ഷ്യം കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന് ഉണ്ടെന്ന് മേയര്‍ പറഞ്ഞു. ജിഐഇസഡിന്റെ സാങ്കേതിക സഹായത്തോടെയും സിഎസ്എംഎല്‍ന്റെ പങ്കാളിത്തത്തോടെയുമാണ് സൈക്കിള്‍ വിത്ത് കൊച്ചി പദ്ധതി നഗരത്തില്‍ നടപ്പിലാക്കുന്നത്.

Next Story

RELATED STORIES

Share it