Kerala

ശിവശങ്കര്‍ ചികില്‍സ തേടിയത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചെന്ന് കസ്റ്റംസ്

ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികില്‍സ തേടിയത് ആസൂത്രണത്തിന്റെ ഭാഗമാണ്്. അസുഖമുള്ളതായി ഭാവിച്ച് ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ വാശിപിടിക്കുകയായിരുന്നുവെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു.

ശിവശങ്കര്‍ ചികില്‍സ തേടിയത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചെന്ന് കസ്റ്റംസ്
X

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മുലം സമര്‍പ്പിച്ചു. ആശുപത്രിയില്‍ ചികില്‍സ തേടിയത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചാണെന്നും കസ്റ്റംസ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്ത് സമര്‍പിച്ച എതിര്‍വാദത്തില്‍ ആരോപിച്ചു. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികില്‍സ തേടിയത് ആസൂത്രണത്തിന്റെ ഭാഗമാണ്്. അസുഖമുള്ളതായി ഭാവിച്ച് ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ വാശിപിടിക്കുകയായിരുന്നുവെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു.

കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ തടഞ്ഞ് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.കസ്റ്റംസ് ആക്ടിലെ 108 വകുപ്പ് പ്രകാരം നോട്ടീസ് നല്‍കിയാല്‍ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും എതിര്‍വാദത്തില്‍ കസ്റ്റംസ് വ്യക്തമാക്കി. നിലവിലുള്ള സാഹര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് വെളിപെടുത്താനാവില്ലെന്നും എതിര്‍വാദത്തില്‍ പറയുന്നുണ്ട്. ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. വേദനസംഹാരി കഴിച്ചാല്‍ മാറാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉണ്ടായിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.

ചോദ്യം ചെയ്യലിന് ശേഷം അഭിഭാഷകനെ കണ്ട് വക്കാലത്തു ഒപ്പിട്ട് കൊച്ചിയില്‍ നിന്ന് മടങ്ങുമ്പോള്‍ ശിവശങ്കര്‍ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു.കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ ആണ് അസുഖം നടിച്ചത് .അതിനാല്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ നിലനില്‍ക്കില്ലെന്നും തള്ളി ഉത്തരവിടണമെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.എന്നാല്‍ താന്‍ നിരപരാധിയാണെന്നും രാഷ്ട്രീയ കളിയില്‍ തന്നെ കരുവാക്കുകയാണെന്നുമായിരുന്നു ശിവശങ്കര്‍ കോടതിയില്‍ ജാമ്യാപേക്ഷയിലെ പ്രാഥമിക വാദത്തില്‍ അറിയിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.

Next Story

RELATED STORIES

Share it