Kerala

ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കപ്പെടണം; ഇല്ലെങ്കില്‍ പ്രതികൂലഫലമുണ്ടാവുമെന്ന് മാതാ അമൃതാനന്ദമയി

ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരങ്ങളും ക്ഷേത്രസങ്കല്‍പ്പവുമുണ്ട്. അത് അവഗണിക്കുന്നത് ശരിയല്ലെന്നും അമൃതാനന്ദമയി വ്യക്തമാക്കി. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടന്ന അയ്യപ്പഭക്തസംഗമം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കപ്പെടണം; ഇല്ലെങ്കില്‍ പ്രതികൂലഫലമുണ്ടാവുമെന്ന് മാതാ അമൃതാനന്ദമയി
X

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മാതാ അമൃതാനന്ദമയി. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരങ്ങളും ക്ഷേത്രസങ്കല്‍പ്പവുമുണ്ട്. അത് അവഗണിക്കുന്നത് ശരിയല്ലെന്നും അമൃതാനന്ദമയി വ്യക്തമാക്കി. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടന്ന അയ്യപ്പഭക്തസംഗമം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ക്ഷേത്രത്തിലെ ഈശ്വരനും സര്‍വമായ ഈശ്വരനും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കണം. ക്ഷേത്രാചാരങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മാറ്റം ആവശ്യമാണ്. ക്ഷേത്രത്തെ മറന്നുള്ള മാറ്റങ്ങള്‍ പാടില്ല. അതിലൂടെ നമ്മുടെ മൂല്യങ്ങള്‍ നഷ്ടമാവും.

പരമ്പരാഗത ആചാരങ്ങള്‍ വേണ്ടവിധം പാലിച്ചില്ലെങ്കില്‍ പ്രതികൂലഫലമുണ്ടാവും. ഇക്കാര്യം ക്ഷേത്രാന്തരീക്ഷത്തെ ബാധിക്കും. ക്ഷേത്രങ്ങള്‍ സംസ്‌കാരത്തിന്റെ തൂണുകളാണ്. അത് നാം സംരക്ഷിക്കണം. സമൂഹത്തില്‍ ശാരീരികവും മാനസികവുമായ താളലയം കൊണ്ടുവരുന്നത് ക്ഷേത്രങ്ങളാണെന്നും മാതാ അമൃതാനന്ദമയി കൂട്ടിച്ചേര്‍ത്തു.





Next Story

RELATED STORIES

Share it