Kerala

നിയമം ലംഘിച്ച് മരടിലെ ഫ്ളാറ്റു നിര്‍മാണം : നിര്‍മാതാവും പഞ്ചായത്ത് ഉദ്യോഗസ്ഥരും മൂന്നു ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

ഹോളി ഫെയ്ത് ഫ്‌ളാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസ്(55),ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയ മരട് പഞ്ചായത്തിലെ മുന്‍ സെക്രട്ടറി മുഹമ്മദ് അഷ് റഫ് (59),ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെ ഈ മാസം 21 വരെ കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് നടപടി. നേരത്തെ ക്രൈംബ്രാഞ്ച് ഇവരെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയത്.

നിയമം ലംഘിച്ച് മരടിലെ ഫ്ളാറ്റു നിര്‍മാണം : നിര്‍മാതാവും പഞ്ചായത്ത് ഉദ്യോഗസ്ഥരും മൂന്നു ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ നാലു ഫ്‌ളാറ്റുകളിലൊന്നായ ഹോളി ഫെയ്ത് ഫ്‌ളാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസ്(55),ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയ മരട് പഞ്ചായത്തിലെ മുന്‍ സെക്രട്ടറി മുഹമ്മദ് അഷ് റഫ് (59),ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെ ഈ മാസം 21 വരെ കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് നടപടി. നേരത്തെ ക്രൈംബ്രാഞ്ച് ഇവരെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയത്.സിആര്‍ഇസഡ് സോണില്‍പെട്ട സ്ഥലത്ത് നിയമപരമായി കെട്ടിട നിര്‍മാണത്തിന് തടസമുള്ളതും റവന്യു രേഖകളില്‍ നിലമായി കാണിച്ചിരിക്കുന്നതുമായ സ്ഥലത്ത് പഞ്ചായത്ത് ഉദ്യോഗസ്ഥരും ആര്‍കിടെക്കും ചേര്‍ന്ന് കുറ്റകരമായ ഗൂഡാലോചന നടത്തിയും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഗുരുതരമായ പെരുമാറ്റ ദൂഷ്യം വരുത്തിയുമാണ് ഹോളി ഫെയ്ത് ബില്‍ഡേഴ്‌സ് എച് ടു ഒ ഹോളി ഫെയ്ത് എന്ന പേരില്‍ അനധികൃത അപാര്‍ട്‌മെന്റ് കെട്ടിടം നിര്‍മാണം നടത്തിയത്.ഇതിലെ ഫ്‌ളാറ്റുകള്‍ വില്‍പന നടത്തി ഉടമ അന്യായമായി ലാഭം ഉണ്ടാക്കിയും പരാതിക്കാരെയും മറ്റും വിശ്വാസ വഞ്ചന നടത്തിയും ചതിച്ചും വന്‍ നഷ്ടം വരുത്തിയതായും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നു.

ഹോളിഫെയ്ത് കമ്പനിക്ക് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ അന്നത്തെ മരട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന മുഹമ്മദ് അഷ്‌റഫ്,ജൂനിയര്‍ സൂപ്രണ്ടായിരുന്ന പി ഇ ജോസഫ്,കെട്ടിട നിര്‍മാണ വിഭാഗം കൈകാര്യം ചെയ്തിരുന്ന യു ഡി ക്ലര്‍ക്ക് ജയറാം നായിക് എന്നിവര്‍ ഒദ്യോഗിക കൃത്യനിര്‍വഹണത്തില്‍ കുറ്റകരമായ വീഴ്ചയും പെരുമാറ്റ ദൂഷ്യവും വരുത്തിയെന്ന് ബോധ്യപ്പെട്ടുവെന്ന് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നു.ഇതുവഴി ഇവര്‍ അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ബോധിപ്പിച്ചു.കേസിലെ ഒന്നാം പ്രതിയായ ഫ്‌ളാറ്റ് നിര്‍മാതാവ് വിവിധ സ്ഥലങ്ങളില്‍ അപാര്‍ട്‌മെന്റ് സമുച്ചയങ്ങള്‍ നിര്‍മിച്ച് വില്‍പന നടത്തുന്നയാളാണ്.ചട്ടവിരുദ്ധമായി ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറി,ജൂനിയര്‍ സൂപ്രണ്ട്,യുഡി ക്ലാര്‍ക്ക് എന്നിവരുമായി ഗൂഡാലോചന നടത്തി കെട്ടിട നിര്‍മാണ അനുമതി വാങ്ങിയതിനു ശേഷം ഹോളി ഫെയത് എച്ച് ടു ഒ എന്ന 19 നിലകളുള്ള അപാര്‍ട്‌മെന്റ് നിര്‍മിച്ചു.നിയമലംഘനങ്ങളും കോടതിയില്‍ നിലനിന്നിരുന്ന കേസുകളും എല്ലാം മറച്ചു വെച്ചുകൊണ്ട് 90 ഓളം ആളുകള്‍ക്ക് ഫ്്‌ളാറ്റുകള്‍ വില്‍പന നടത്തി അന്യായ ലാഭം ഉണ്ടാക്കിയെന്നും ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.കേസിനാസ്പദമായ സംഭവത്തിന്റെ കാലയളവില്‍ പ്രതി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തണം.ഒപ്പം ഇയാളുടെ സ്വത്തു വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരം കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു.മരട് പഞ്ചായത്ത് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് മുഹമ്മദ് അഷറഫിനെതിരെ വിജിലന്‍സ് കേസുകള്‍,സാമ്പത്തിക സ്രോതസുകള്‍, സ്വത്തുക്കള്‍ എന്നിവ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.മരട് നഗരസഭാ സെക്ട്രറിയായിരുന്ന മുമ്മദ് അഷ്‌റഫ് വിജിലന്‍സ് കേസിനെതുടര്‍ന്ന് സസ്‌പെന്‍ഷനിലായ സമയത്ത് ജൂനിയര്‍ സൂപ്രണ്ടായിരുന്ന ജോസഫ് സെക്രട്ടറിയുടെ ചുമതല വഹിച്ചു. പഞ്ചായത്തിലെ രേഖകള്‍ നഷ്ടപ്പെട്ടതിനെപ്പറ്റിയുംഇയാളുടെ സ്വത്തുക്കളും സാമ്പാദ്യവും സംബന്ധിച്ചും ഇദ്ദേഹത്തിനു മേല്‍ മറ്റാരെങ്കിലും സ്വാധീനം ചെലുത്തിയോയെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ചിന് അപേക്ഷ പരിഗണിച്ച് കോടതി മൂന്നു പേരെയും മൂന്നു ദിവസത്തേയക്ക് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിടുകയായിരുന്നു

Next Story

RELATED STORIES

Share it